മനാമ: കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം മേയ് 17 മുതല്‍ 25 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സമാജം ഡയമണ്ട് ജുബിലി ഹാളിലാണ് പത്തുദിവസം നീളുന്ന പരിപാടി നടക്കുക. ഇതിനോടനുബന്ധിച്ച് വിവിധ സാഹിത്യ^ സാംസ്കാരിക പരിപാടികളും നടക്കും. ഭാഷയുടെയും സാഹിത്യത്തിെൻറയും കലയുടെയും സജീവവേദിയായി പുസ്തകോത്സവം മാറും. വിവിധ കലാവിഷ്കാരങ്ങളും സാഹിത്യ മത്സരങ്ങളും സംവാദങ്ങളും ഓരോ ദിവസങ്ങളിലും നടക്കും. എം.പിയും എഴുത്തുകാരനുമായ ശശി തരൂരാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുക. പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒന്നിടവിട്ട ദിവസങ്ങളില്‍ പരിപാടികളിൽ പെങ്കടുക്കും.
മലയാളത്തിനു പുറമെ, ഇതര ഭാഷകളില്‍ ഉള്ള പുസ്തകങ്ങളും മേളയിലുണ്ടാകും. കുട്ടികൾക്കായി പ്രത്യേക സെഷനുകളും പ്രശ്നോത്തരിയും നടത്തും. ഡി.സി.ബുക്സുമായി ചേർന്നാണ് പരിപാടി നടത്തുന്നത്.
ഡി.സലിം (39125889) കണ്‍വീനറും രാജഗോപാല്‍ (39450761) ജോ.കണ്‍വീനറുമായ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്. കമ്മിറ്റിയിൽ 250പേർ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.