മിനി ഒളിമ്പിക്​സ്​: ഇന്ത്യൻ സ്​കൂളിന്​ നേട്ടം

മനാമ: നാലാമത് മിനി ഒളിമ്പിക്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ​െൻറ് ക്രിസ്റ്റഫേഴ്സ് സ്കൂളും ഇന്ത്യൻ സ്കൂളും മികച്ച നേട്ടം കരസ്ഥമാക്കി. ബോയ്സ് സെക്കൻററി വിഭാഗം മത്സരങ്ങളിൽ സ​െൻറ് ക്രിസ്റ്റഫേഴ്സ് മുന്നേറിയപ്പോൾ ഇൻറർമീഡിയറ്റ് വിഭാഗത്തിൽ മിക്കവയിലും ഇന്ത്യൻ സ്കൂൾ വിജയം നേടി. രണ്ടുദിവസങ്ങളിലായി ഇൗസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റിയിലാണ് മത്സരങ്ങൾ നടന്നത്. 12 ഇനങ്ങളിലായിരുന്നു മത്സരം.  സെക്കൻററി വിഭാഗത്തിലെ 100 മീറ്റർ 200മീറ്റർ മത്സരങ്ങളിൽ സ​െൻറ് ക്രിസ്റ്റഫേഴ്സ് ആദ്യ ദിനത്തിൽ സ്വർണം നേടി. ഇൻറർമീഡിയറ്റ് വിഭാഗത്തിൽ 150 മീറ്റർ, 300 മീറ്റർ തുടങ്ങിയവയിൽ ഇന്ത്യൻ സ്കൂൾ വിജയികളായി.സുപ്രീം കൗൺസിൽ ഫോർ സ്പോർട്സ് ആൻറ് യൂത്ത് െചയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. മിനി ഒളിമ്പിക്സ് വിജയികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽനുെഎമി ഇൗസ ടൗണിലെ മിനിസ്ട്രീസ് കോർട്ടിൽ സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച നാഷണൽ ആക്ഷൻ ചാർട്ടർ ചാമ്പ്യൻഷിപ്പ് വിജയികളെയും മന്ത്രി സ്വീകരിച്ചു. 
ബഹ്റൈൻ സ്കൂളുകളിലെ വിദ്യാർഥികൾ കായിക മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്സ് വിജയകരമായി നടത്തിയ സംഘാടകർക്ക് മന്ത്രി ആശംസകൾ അർപ്പിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.