മനാമ: പെട്രോളിയം ഇക്കണോമിസ്റ്റ് മാഗസിന്‍ ഏര്‍പ്പെടുത്തിയ ‘മിനിസ്റ്റര്‍ ഓഫ് ദ ഇയര്‍- 2016’ അവാര്‍ഡ് ബഹ്റൈന്‍ ജല-വൈദ്യുതി മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ ഏറ്റുവാങ്ങി. ഊര്‍ജ മേഖലയില്‍ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് മാഗസിന്‍ അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ലണ്ടനിലെ ബാങ്കിങ് ഹാളില്‍ നടന്ന പരിപാടിയിലാണ് മന്ത്രി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഉന്നത വ്യക്തികളും മന്ത്രിമാരും സന്നിഹിതരായിരുന്നു. ഊര്‍ജ മേഖലയില്‍ മികച്ച സേവനം നല്‍കിയ വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും മാഗസിന്‍ പുരസ്കാരം നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുരസ്കാരം ലഭിച്ചത് മെക്സിക്കന്‍ ഊര്‍ജ മന്ത്രിക്കായിരുന്നു. ബഹ്റൈന്‍ ഊര്‍ജ മേഖലയില്‍ വ്യതിരിക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിനെ വളര്‍ച്ചയിലേക്ക് നയിക്കാനും ഡോ. മിര്‍സക്ക് സാധിച്ചതായി പെട്രോളിയം ഇക്കണോമിസ്റ്റ് മാഗസിന്‍ വിലയിരുത്തി. തനിക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് ഈ പുരസ്കാരം സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെ ശ്രദ്ധയും പ്രോത്സാഹനവുമാണ് തന്‍െറ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.