?????????????? ?????? ???????????????????? ????????? ????????? ????? ???? ??????????? ????????????? ????????? ???? ????? ????????? ??????????? ????????????

‘രാജാവിന്‍െറ വിദേശപര്യടനങ്ങള്‍  സഹകരണത്തിന്‍െറ പുതിയ വഴികള്‍ തുറക്കും’ 

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ വിവിധ രാജ്യങ്ങളിലേക്കുള്ള പര്യടനങ്ങള്‍ പരസ്പര സഹകരണത്തിന്‍െറ പുതിയ വഴികള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും അഭിപ്രായപ്പെട്ടു. 
ഇരുവരും കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 
കഴിഞ്ഞ ആഴ്ച നടത്തിയ തുര്‍ക്കി സന്ദര്‍ശനവും ഇപ്പോള്‍ നടത്തുന്ന റഷ്യന്‍ സന്ദര്‍ശനവും ഇതിനുള്ള ഉദാഹരണങ്ങളാണ്. നന്‍മയും പുരോഗതിയും ആഗ്രഹിക്കുന്നവരുമായി യോജിച്ച നീക്കങ്ങള്‍ നടത്താന്‍  ബഹ്റൈന്‍ സന്നദ്ധമാണ്. മേഖലയിലെ സാമ്പത്തികവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ തനിച്ച് നേരിടുന്നതിന് പകരം പരസ്പര സഹകരണത്തിലൂടെ മറികടക്കുകയാണ് അഭികാമ്യമെന്നും ബഹ്റൈന്‍ തിരിച്ചറിയുന്നു. ജി.സി.സി രാഷ്ട്രങ്ങള്‍ ഒരുമിച്ച് മുന്നേറ്റം നടത്തിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കും. രാജ്യപുരോഗതിയിലും വികസനത്തിലും വലിയ സാധ്യതകളാണ് രാജാവിന്‍െറ വിദേശ സന്ദര്‍ശനങ്ങളിലൂടെയുണ്ടാകുന്നത്. നിരവധി വാണിജ്യ-വ്യാപാരകരാറുകള്‍ക്ക് രൂപം നല്‍കാന്‍ ഈ സന്ദര്‍ശന വേളകളില്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.