??????? ????????????????????????? ?????????? ??????????? ???????. ????????????????????? ?????

സ്കൂളുകള്‍ ഇന്ന് തുറക്കും

മനാമ: വേനലവധി കഴിഞ്ഞ് ബഹ്റൈനിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. സര്‍ക്കാര്‍ സ്കൂളുകളുടെ പുതിയ അധ്യയനവര്‍ഷത്തേക്കുള്ള ക്ളാസുകളും ഇന്നാണ് ആരംഭിക്കുന്നത്. 208സ്കൂളുകളിലായി 140000 കുട്ടികളും 18000 ജീവനക്കാരുമാണ് പുതിയ അധ്യയന വര്‍ഷത്തിലുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍നുഐമി വ്യക്തമാക്കി. വിദ്യഭ്യാസമന്ത്രാലയം സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും നടപ്പാക്കുന്ന പുതിയ പദ്ധതികളും പരിഷ്കരണ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷവും തുടരും. പടിപടിയായുള്ള പരിഷ്കരണങ്ങളാണ് വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കുന്നത്. മന്ത്രാലയത്തിന്‍െറ പരിഷ്കരണ നടപടികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സന്തുഷ്ടരാണ്. തുടര്‍ന്നുവരുന്ന പദ്ധതികളുടെ വിപുലീകരണമാണ് ഈ വര്‍ഷം നടക്കുക. ഇതിന്‍െറ ഭാഗമായി 10 സ്പെഷ്യല്‍ സ്കൂളുകളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള 14 പ്രിപ്രേറ്ററി സ്കൂളുകളും ആരംഭിക്കുന്നുണ്ട്. ആവശ്യാനുസരണം കൂടുതല്‍ സ്കൂളുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ സര്‍തോന്മുഖമായ വളര്‍ച്ച ലക്ഷ്യമിട്ട് വേനലവധിക്ക് പ്രത്യേക പരിശീലനപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
സമയബന്ധിതമായാണ് സ്കൂളുകളില്‍ അറ്റകുറ്റപണികളും വിപുലീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്കൂളില്‍ പുതിയ അക്കാദമിക് വര്‍ഷത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അറിയിച്ചു.സ്കൂളിന്‍െറ ഒട്ടുമിക്ക അറ്റകുറ്റപ്പണികളും അവധിക്കാലത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.