ഒന്നാം ക്ളാസ് പ്രവേശം: പുതുക്കിയ മാനദണ്ഡം തിരിച്ചടിയാകും

മനാമ: ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പുതുക്കിയ മാനദണ്ഡം മൂലം ബഹ്റൈനിലെ 3,300 കുട്ടികള്‍ക്ക് ഒരു വര്‍ഷം കൂടി കിന്‍റര്‍ഗാര്‍ടനില്‍ തുടരേണ്ടി വരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം 2010 ഡിസംബര്‍ 31ന് മുമ്പ് ജനിച്ചവര്‍ക്കെല്ലാം പ്രൈമറി സ്കൂളില്‍ ചേരാം. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍, 2011 ആഗസ്റ്റ് 31ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂ. ഇതു മൂലം 2011 സെപ്റ്റംബര്‍ ഒന്നിലും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച കുട്ടികളെല്ലാം ഒന്നാം ക്ളാസില്‍ ചേരാന്‍ 2018 വരെ കാത്തിരിക്കേണ്ടി വരും.
ഈ ഗണത്തില്‍ പെടുന്ന 3,300 കുട്ടികളാണ് കിന്‍റര്‍ഗാര്‍ടനുകളിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസമന്ത്രി ഡോ.മാജിദ് അല്‍ നുഐമിയുടെ തീരുമാനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ വന്നത്. തീരുമാനത്തെ തുടര്‍ന്ന് നിരവധി രക്ഷിതാക്കള്‍ പരാതി അറിയിച്ചതായി എം.പിമാരും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പറഞ്ഞു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയും നടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.