???????????? ????

ഫൈസലിന്‍െറ കുടുംബത്തിന്  കെ.എം.സി.സി പെന്‍ഷന്‍ നല്‍കും

മനാമ: മലപ്പുറം കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍(32) കൊല്ലപ്പെട്ട സംഭവത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാകമ്മറ്റി അനുശോചിച്ചു. കൊല വിശ്വാസികളെയും പ്രവാസികളെയും ഒരുപോലെ ഞെട്ടിക്കുന്നതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശത്തെ ചോദ്യം ചെയ്യാനും  അസഹിഷ്ണുത വിതക്കാനും കേരളത്തില്‍ പോലും ഫാഷിസ്റ്റുകള്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. മലപ്പുറം ജില്ലയെ ലക്ഷ്യം വെച്ചുള്ള ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ ജില്ലയിലെ എല്ലാ മത വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. 
ജില്ലാ കമ്മറ്റിയുടെ പ്രവാസി പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഫൈസലിന്‍െറ ഭാര്യക്ക്  മാസാന്ത വിധവാപെന്‍ഷന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. 
നിലവില്‍ 15 പേര്‍ക്കാണ്  ജില്ലാ കമ്മറ്റി പ്രവാസി വിധവാ പെന്‍ഷന്‍ നല്‍കുന്നത്. കൂടാതെ ഈ കുടുംബത്തിന് ഭവനനിര്‍മാണ പദ്ധതി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇതര കെ.എം.സി.സി-ലീഗ് കമ്മിറ്റികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മനാമയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു.  ശംസുദ്ദീന്‍ വളാഞ്ചേരി, ഇഖ്ബാല്‍ താനൂര്‍, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍,  ശാഫി കോട്ടക്കല്‍,  ഉമ്മര്‍ മലപ്പുറം, ശംസുദ്ദീന്‍ വെന്നിയൂര്‍, മൗസല്‍ മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു.  ആക്ടിങ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ സ്വാഗതവും ജോ. സെക്രട്ടറി ആബിദ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.