മനാമ സെൻട്രൽ മാർകറ്റ്  നവീകരിക്കാൻ നിർദേശം 

മനാമ: മേഖല സുരക്ഷാപ്രതിസന്ധി നേരിടുന്ന കാലയളവിൽ നടത്തിയ സംയുക്ത ജി.സി.സി സേനാഅഭ്യാസത്തിന് വലിയ പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മനാമ സെൻട്രൽ മാർകറ്റ് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപകാരപ്പെടും വിധം നവീകരണ നടപടി പൂർത്തിയാക്കണം. 
ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനുള്ള ചുമതല നഗരവത്കരണ–അടിസ്​ഥാനസൗകര്യ വികസന മന്ത്രിതലസമിതിക്ക് നൽകി. അൽദയറിലും സമാഹീജിലുമുള്ള ഭവനനിർമാണ പദ്ധതികൾ ത്വരിതഗതിയിലാക്കാൻ ഭവന മന്ത്രാലയത്തിന് നിർദേശം നൽകി. ആരോഗ്യ ഇൻഷൂറൻസ്​ ബിൽ പാർലമെൻറിന് കൈമാറാൻ തീരുമാനിച്ചു. 
ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസേവനം ലക്ഷ്യമിടുന്നതാണ് ഈ നിയമം. ‘എജ്യുക്കേഷൻ ആൻറ് ട്രെയ്നിങ് ക്വാളിറ്റി അതോറിറ്റി’യുടെ വിദ്യാഭ്യാസമേഖല സംബന്ധിച്ച റിപ്പോർട്ടിന് കാബിനറ്റ് അംഗീകാരം നൽകി. വിദ്യാഭ്യാസ, പരിശീലന രംഗത്തുള്ള രണ്ട് സ്​ഥാപനങ്ങൾക്ക് അംഗീകാരം നൽകാനും തീരുമാനമായി. ‘പേൾ ആൻറ് പ്രെഷ്യസ്​ സ്​റ്റോൺ കൺട്രോൾ’ നിയമത്തിനായുള്ള എക്സിക്യൂട്ടിവ് ബില്ലിെൻറ കരടിന് അംഗീകാരം നൽകി. മന്ത്രിയിൽ നിന്ന് ലൈസൻസ്​ ലഭിക്കുന്ന ഈ രംഗത്തുള്ള കമ്പനികൾക്ക് വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും രത്നങ്ങളും മറ്റും പരിശോധന നടത്തി നിലവാരം വിലയിരുത്താൻ ഈ ബിൽ അനുവാദം നൽകുന്നു. 
വിലപിടിപ്പുള്ള കല്ലുകളുടെയും മറ്റും നിലവാര പരിശോധന നടത്തുന്ന കമ്പനികൾ പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്ന കരടിനും അംഗീകാരമായി. ഈ വർഷം വേനലിൽ വൈദ്യുതി–വെള്ള ഉപയോഗം കുറക്കാനായി സ്വീകരിച്ച നടപടികൾ എത്രമാത്രം ഫലപ്രദമായിരുന്നെന്ന് കാബിനറ്റ് വിലയിരുത്തി. വിവിധ പാർലമെൻറ് നിർശേങ്ങളും ചർച്ച ചെയ്തു. ബഹ്റൈന് നയതന്ത്ര പ്രതിനിധികളില്ലാത്ത സ്​ഥലങ്ങളിൽ എംബസികൾ തുറക്കുന്ന കാര്യവും ചർച്ചക്ക് വന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.