മനാമ: കേരളീയ സമാജത്തിൽ നടക്കുന്ന സാഹിത്യശിൽപശാലയിൽ ‘അപരകാന്തി’, ‘ആസിഡ്’ എന്നീ നോവലുകൾ എഴുതിയ സംഗീത ശ്രീനിവാസൻ പങ്കെടുക്കും. സമാജം സാഹിത്യവിഭാഗത്തിെൻറ നേതൃത്വത്തിൽ നവംബർ 24, 25 തിയതികളിലാണ് ‘എഴുത്തിെൻറ രസതന്ത്രം’ എന്നപേരിൽ പരിപാടി നടക്കുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതുന്ന സംഗീത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫിെൻറ മകളാണ്.
ആദ്യമായാണ് അവർ ബഹ്റൈൻ സന്ദർശിക്കുന്നത്. കഥയെഴുത്തിെൻറ വിവിധതലങ്ങൾ അനാവരണം ചെയ്യുംവിധമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രചനയുടെ മുന്നൊരുക്കങ്ങൾ, ഉള്ളറകൾ, രചനാസങ്കേതങ്ങൾ, വായന എന്നിങ്ങനെ എഴുത്തുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
സംഗീതയുടെ കൃതികളുടെ വായനാനുഭവം അവരുടെ സാന്നിധ്യത്തിൽ പങ്കുവെക്കുകയും ചെയ്യും.
പങ്കെടുക്കാൻ താൽപര്യമുള്ള എഴുത്തുകാരും സാഹിത്യപ്രേമികളും പേരുവിവരം ബുധനാഴ്ചക്ക് മുമ്പ് സമാജത്തിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 33537007 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.