മലയാളി യുവാവ് കാറിടിച്ച് മരിച്ച  സംഭവത്തില്‍ കുറ്റാരോപിതനായ ആളെ വെറുതെ വിട്ടു

മനാമ: കഴിഞ്ഞ വര്‍ഷം ജൂണില്‍ സനദ് എം.എം.ട്രീ ഫാസ്റ്റ് ഫുഡിനു സമീപമുള്ള സിഗ്നലില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ കാര്‍ ഡ്രൈവറെ കോടതി വെറുതെ വിട്ടു.
 ക്ളീനിങ് കമ്പനി തൊഴിലാളികളിയായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി എടക്കഴിയൂര്‍ തെക്കേ മദ്റസക്കു സമീപം  കാരക്കാട്ട് അശ്കര്‍(28) ആണ്  മരിച്ചത്. സ്പോണ്‍സറുടെ പീഡനം ഭയന്ന് ഓടുമ്പോഴാണ് ഹൈവേയില്‍ വെച്ച് ജൂണ്‍ 18ന് കാറിടിച്ചത്. യുവാവ് വേഗതയില്‍ വന്ന കാറിനുമുന്നിലേക്ക് പൊടുന്നനെ വന്നതിനാല്‍, തന്‍െറ കക്ഷിക്ക് ബ്രേക്ക് ചെയ്യാനുള്ള സമയം ലഭിച്ചില്ളെന്ന് അഭിഭാഷകന്‍ പറഞ്ഞു. 
70 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ വന്നത്. ഈ ഹൈവേയിലെ വേഗതാപരിധി 100 കിലോമീറ്ററാണ്. തന്‍െറ കക്ഷി മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കുറ്റാരോപിതനായ വ്യക്തിയില്‍ നരഹത്യാക്കുറ്റം ചുമത്താനാകില്ളെന്നാണ് അഭിഭാഷകന്‍ വാദിച്ചത്.  അശ്കറിനുണ്ടായ ദാരുണാന്ത്യം കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. അന്ന് അശ്കറിനോടൊപ്പമുണ്ടായിരുന്നു മലയാളിയായ അനൂപ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടിരുന്നു. 
സനദിലെ ക്ളീനിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. താമസ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് സ്പോണ്‍റുമായി ഇവര്‍ ഇടയുകയും ലോക്കപ്പിലാവുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് തിരികെ വരുമ്പോഴാണ് അശ്കര്‍ പീഡനം ഭയന്ന് കാറില്‍ നിന്ന് ഇറങ്ങിയോടിയത്. 
തൊഴിലിടത്തില്‍ നിലനിന്ന പലവിധ പീഡനങ്ങളുടെ ഇരയാണ് അശ്കര്‍ എന്നതിനാല്‍, ഈ സംഭവത്തില്‍ തൊഴിലാളികളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയിരുന്നു. 
തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനി അക്കമഡേഷന്‍ സ്ഥലത്തേക്ക് പോകാന്‍ വിസമ്മതിക്കുകയും കൂട്ടമായി ഇന്ത്യന്‍ എംബസിയിലത്തെി പരാതി നല്‍കുകയും ചെയ്തിരുന്നു. 
അശ്കറിന്‍െറ കുടുംബത്തിന് കെ.എം.സി.സി ഉള്‍പ്പെടെയുള്ള പിന്നീട് ധനസഹായം നല്‍കിയിരുന്നു. 
താന്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നതായുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് കമ്പനി ഉടമ സ്വീകരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.