സോമാലിയയിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധ ശേഖരം പിടികൂടി

മനാമ: സോമാലിയയിലേക്ക് കപ്പലില്‍ കടത്തുകയായിരുന്ന വന്‍ ആയുധ ശേഖരം ബഹ്റൈന്‍ ആസ്ഥാനമായ സംയുക്ത നാവിക സേന പിടികൂടി. ഒമാന്‍ തീരത്തിനരികെയുള്ള ഭാഗത്തു വെച്ച് കമ്പൈന്‍ഡ് മാരിടെം ഫോഴ്സാണ് കപ്പലില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്.
1,989 എകെ 47 തോക്കുകള്‍, 100 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍, 49 റഷ്യന്‍ നിര്‍മ്മിത യന്ത്ര തോക്കുകള്‍, യന്ത്ര തോക്കുകളുടെ 39 കുഴലുകള്‍, മോര്‍ട്ടാര്‍ ട്യൂബുകള്‍ എന്നിവയാണ് എച്ച്.എം.എസ് ഡാര്‍വിന്‍ എന്ന കപ്പലില്‍നിന്നും പിടികൂടിയത്. സോമാലിയായിലേക്ക് പുറം കടല്‍ വഴി ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനു വിലക്കുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കപ്പല്‍ തടഞ്ഞ് ആയുധങ്ങള്‍ പിടികൂടിയത്. കപ്പലില്‍ വിവിധ രാജ്യക്കാരായ 18 പേരുണ്ടായിരുന്നു. ആയുധങ്ങള്‍ പിടിച്ചെടുത്ത ശേഷം അന്താരാഷ്ട്ര മാരിടൈം നിയമ പ്രകാരം ഇവരെ വിട്ടയച്ചു. 
ഇത്രയും ആയുധങ്ങള്‍ പിടികൂടിയത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്ന് ജോയിന്‍റ് ഓപറേഷന്‍സ് വൈസ് അഡ്മിറല്‍ ഡേവിഡ് ജോണ്‍സ്റ്റണ്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.