മനാമ: ബഹ്റൈനിലെ വിവിധ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഓഹരിയുമായി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി.
ഇതോടെ, രാജ്യത്തെ വിദേശ നിക്ഷേപ രംഗത്ത് വന്‍കുതിച്ചുചാട്ടമുണ്ടാകുമെന്ന് കരുതുന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. ഇതുവഴി വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും വിവിധ മേഖലകളില്‍ മുന്നേറ്റമുണ്ടാകുമെന്നും കാബിനറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ബിസിനസിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുള്ള ഇടമായി ഇതുവഴി ബഹ്റൈന്‍ മാറും. ടൂറിസം, വിവരസാങ്കേതിക വിദ്യ, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് 100 ശതമാനം നിക്ഷേപം അനുവദിക്കുക. ഇത് നിര്‍ണായകമായ മാറ്റമാണെന്ന് വ്യവസായ വാണിജ്യ, ടൂറിസം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
100 ശതമാനം വിദേശ നിക്ഷേപത്തിന് ടൂറിസം, വിനോദം, ആരോഗ്യം, സോഷ്യല്‍ വര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, നിര്‍മ്മാണം, മൈനിങ്, ശാസ്ത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, താമസം, ഭക്ഷണം, ഭരണ സേവനം, കല, ജല വിതരണം എന്നീ മേഖലകള്‍ അക്കമിട്ട് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈന്‍ സമ്പദ്വ്യവസ്ഥയെ പുതിയ നീക്കം മുന്നോട്ട് നയിക്കും എന്ന നിലയിലാണ് ഒട്ടുമിക്കവരും ഈ തീരുമാനത്തോട് പ്രതികരിച്ചത്.
കാലം ആവശ്യപ്പെടുന്ന തീരുമാനമാണിതെന്ന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈ നടപടി വഴി ബഹ്റൈന് ദുബൈക്കൊപ്പമത്തൊന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഐ.ബി.എം, ആപ്പിള്‍ പോലുള്ള കമ്പനികള്‍ നിസാരമായ ഓഹരി മൂല്യത്തിലുള്ള തലവേദനകള്‍ മൂലം സംയുക്ത സംരംഭങ്ങള്‍ ഒഴിവാക്കുന്നതായാണ് കണ്ടിട്ടുള്ളത്. 100 ശതമാനം നിക്ഷേപം അനുവദിക്കുന്നതോടെ വന്‍കിടക്കാര്‍ എത്തുമെന്നത് ഉറപ്പാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കമ്പനി നിയമം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതായിരുന്നു വിദേശ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ഉടമസ്ഥത അനുവദിച്ചുള്ള ആദ്യ നീക്കം.
പുതിയ നിയമത്തിന്‍െറ നേട്ടങ്ങളെക്കുറിച്ച് വ്യവസായ വാണിജ്യ, ടൂറിസം മന്ത്രി സായിദ് അല്‍ സയാനിയുടെ വിശദീകരണത്തിന് ശേഷം ശൂറ കൗണ്‍സില്‍ രാജകീയ ഉത്തരവിന് അംഗീകാരം നല്‍കിയിരുന്നു. മേയ് മാസത്തിലാണ് ശൂറ കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചത്.
പുതിയ നിയമം വഴി നേരത്തെ ബഹ്റൈനികള്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന വ്യാപാരമേഖലകളില്‍ വിദേശികള്‍ എത്തുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.