മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ മന്നം ജയന്തി ആഘോഷ പരിപാടികള്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് ആറിന് ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015ലെ മന്നം അവാര്‍ഡ് നടന്‍ സുരേഷ് ഗോപിക്ക് ചടങ്ങില്‍ സമ്മാനിക്കും. വിവിധ കലാപരിപാടികളും ഇതിന്‍െറ ഭാഗമായി നടക്കും.
മന്നത്ത് പത്മനാഭന്‍െറ 138ാം ജയന്തി ആഘോഷം പത്മശ്രീ ഡോ. രവി പിള്ള ഉദ്ഘാടനം ചെയ്യും. മികച്ച വ്യവസായ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട രവി പിള്ളക്ക് ‘ബിസിനസ് ഐക്കണ്‍ ഓഫ് ദി ഇയര്‍’ പ്രത്യേക പുരസ്കാരവും നല്‍കും. നിരന്തരം നടത്തുന്ന സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സുരേഷ് ഗോപിയെ മന്നം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍െറ മൂന്നാമത് അവാര്‍ഡാണിത്. ഡോ. എന്‍. ഗോപാലകൃഷ്ണന്‍, വി.എന്‍. രാജശേഖരന്‍ പിള്ള എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയും ഫലകവുമായിരുന്നു അവാര്‍ഡ്. ഈ വര്‍ഷം അവാര്‍ഡ് തുക 50,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. എം.പി. പ്രസാദ ചന്ദ്രന്‍, പത്മനാഭന്‍ കുന്നത്ത്, രാധാകൃഷ്ണന്‍ നായര്‍, പാര്‍വതി ദേവദാസ്, ഷീജ ജയന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇവരെ കൂടാതെ കെ.എസ്.സി.എ പ്രസിഡന്‍റ് സുനില്‍ എസ്. പിള്ള, പ്രവീണ്‍ നായര്‍, കെ. അനില്‍ കുമാര്‍, ജഗദീഷ് ശിവന്‍, സുധീര്‍ വടക്കേടത്ത്, ബാലചന്ദ്രന്‍ കൊന്നക്കാട്, ഗോപകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.