മനാമ: തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനുമായി തീവ്രവാദ കേസിലുള്‍പ്പെട്ട 43 പേരുടെ വധശിക്ഷ നടപ്പാക്കിയ സൗദി നടപടിക്ക് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പിന്തുണ പ്രഖ്യാപിച്ചു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അതാത് രാജ്യത്തെ ഭരണാധികാരികളുടെ ചുമതലയാണ്. അതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെയാവണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്.
മതത്തോടോ ആദര്‍ശങ്ങളോടോ ബന്ധമില്ലാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ബാധ്യതയാണ്. സൗദി കോടതി തീവ്രവാദ കേസിലുള്‍പ്പെട്ടവരെ വധശിക്ഷക്ക് വിധേയമാക്കാനെടുത്ത തീരുമാനം ആ രാജ്യത്തിന്‍െറ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇത്തരം നടപടികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.