ബഹ്റൈന്‍ ഉല്‍പന്നങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നില്‍ –പ്രധാനമന്ത്രി

മനാമ: ബഹ്റൈന്‍ ഉല്‍പന്നങ്ങള്‍ ഗുണനിലവാരത്തില്‍ ഏറെ മുന്നിലാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘ഗള്‍ഫ് ഇന്‍ഡസ്ട്രി ഫെയര്‍-2016’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈന്‍ ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന ഗുണ നിലവാരം പ്രസിദ്ധമാണ്. 
കൂടുതല്‍ പേര്‍ ബഹ്റൈന്‍ ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് വ്യാവസായിക വികസനത്തിന്  കാരണമാകും. വ്യാവസായിക മേഖലക്ക് സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കും. സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിന് വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ആവശ്യമാണ്. പ്രാദേശിക കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് സര്‍ക്കാറിന്‍േറത്. 
വിദേശങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറന്നതും സ്വതന്ത്രവുമായ വിപണി സൃഷ്ടിക്കുന്നതിനാണ് ബഹ്റൈന്‍ ശ്രമിക്കുന്നത്. 
പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി 80 ഓളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എക്സിബിഷന്‍ സംഘാടകരായ അല്‍ഹിലാല്‍ കമ്പനി അധികൃതര്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.