സമാജം തെരഞ്ഞെടുപ്പ്:  നടക്കാനിരിക്കുന്നത്  ഏകാധിപത്യത്തിനെതിരായ മത്സരമെന്ന് 

മനാമ: വര്‍ഷങ്ങളായി ഒരുമയോടെ മുന്നോട്ട് പോയ യുനൈറ്റഡ് പാനലിനെ പി.വി.രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്വന്തം സംഘടനയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കേരളീയ സമാജത്തില്‍ നടക്കുന്നതെന്ന് മത്സരരംഗത്തുള്ള കെ.ജനാര്‍ദ്ദനന്‍െറ നേതൃത്വത്തിലെ പാനല്‍ അഭിപ്രായപ്പെട്ടു. 
‘സംഘ്പരിവാര്‍ രാഷ്ട്രീയ താല്‍പര്യങ്ങളുമായി രൂപവത്കരിക്കപ്പെട്ട ‘ജ്വാല’വഴിയാണ് വീണ്ടും സമാജത്തില്‍ അധികാരത്തിലത്തൊന്‍ പി.വി.രാധാകൃഷ്ണപിള്ള ശ്രമം നടത്തുന്നതെന്നും സംഘ്പരിവാര്‍ സ്വാധീനത്തില്‍ സമാജം വരുന്നത് എന്തുവിലകൊടുത്തും തടയുമെന്നും അവര്‍ പറഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.   യുനൈറ്റഡ് പാനലിനെ സ്വകാര്യസംഘടനയാക്കാനും വ്യക്തിയുടെ ചൊല്‍പടിയില്‍ നിര്‍ത്താനുള്ള ശ്രമത്തിനുമെതിരെ പാനലിലെ ബഹുഭൂരിപക്ഷവും മുന്നോട്ട് വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സമാജത്തിന്‍െറ ഉന്നമനം ലക്ഷ്യമിട്ട് ഉണ്ടാക്കിയ സംഘടനയാണ് യുനൈറ്റഡ് പാനല്‍. പാനലിന്‍െറ കോര്‍ കമ്മിറ്റി പുന$സംഘടിപ്പിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവര്‍ അതിന് എതിരുനില്‍ക്കുകയായിരുന്നു. യുനൈറ്റഡ് പാനലില്‍ നിന്ന് തന്‍െറ പേര് നിര്‍ദേശിക്കപ്പെടാന്‍ സാധ്യതയില്ളെന്ന തിരിച്ചറിവിലാണ് നേരത്തെ ‘ജ്വാല’ രൂപവത്കരിച്ചത്. ഈ സംഘടന വഴിയാണ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉണ്ടാക്കിയത്. ഇതില്‍ യുനൈറ്റഡ് പാനലിനെതിരെ സ്ഥിരമായി മത്സരിക്കുന്ന ഒരു വിമതനെയും കൂട്ടി. യുനൈറ്റഡ് പാനലിന്‍െറ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തില്ല. നേതൃത്വഗുണവും ജനകീയ മുഖവുമുള്ളവരെ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ ഒഴിവാക്കാമായിരുന്നു. സമാജത്തിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നത് ഒരു മലയാളിക്കും അംഗീകരിക്കാനാകില്ല. പലവട്ടം പ്രസിഡന്‍റായ ഒരാള്‍ വീണ്ടും പ്രസിഡന്‍റാവണം എന്നാണ് സ്വയം പറയുന്നത്. ബഹ്റൈനിലെ നിരവധി പേരുടെ പിന്തുണയോടെ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ഒരാളുടെ മാത്രം സൃഷ്ടിയാണെന്നു പറയുന്ന ധാര്‍ഷ്ട്യത്തിനെതിരെ കൂടിയാണ് ഈ മത്സരം. 
സമാജത്തില്‍ 2001ന് ശേഷം നടന്ന എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും യുനൈറ്റഡ് പാനലിന്‍െറ കൂട്ടായ തീരുമാനപ്രകാരമായിരുന്നു. നിലവിലുള്ള ആസ്ഥാനമന്ദിരത്തിന്‍െറ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം കണ്ടത്തെിയത് കെ.ജനാര്‍ദ്ദനന്‍ അംഗമായിരുന്ന കമ്മിറ്റിയുടെ കാലത്താണ്.  ഇപ്പോള്‍ നടക്കുന്നത് നിലപാടുകളുടെ മത്സരമാണെന്നും അതില്‍ തങ്ങള്‍ വിജയിക്കുമെന്നും സ്ഥാനാര്‍ഥികളും ഭാരവാഹികളും പറഞ്ഞു. അധികാര കേന്ദ്രീകരണത്തിനെതിരെയും ജനാധിപത്യത്തിനുവേണ്ടിയുമാണ് മത്സരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായ ഷാജി കാര്‍ത്തികേയന്‍ പറഞ്ഞു. അധികാരമോഹികളെ സമാജത്തിന്‍െറ പടിപ്പുരക്ക് പുറത്തുനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. വിജയിച്ചാല്‍, സമാജത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍  ബഹ്റൈനിലെ എല്ലാ പ്രവാസി മലയാളികളുടെയും പങ്കാളിത്തം ഉറപ്പാക്കും. തങ്ങള്‍ യുനൈറ്റഡ് പാനല്‍ ഒൗദ്യോഗിക പക്ഷമാണെന്നും അവര്‍ അവകാശപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി കെ. ജനാര്‍ദ്ദനനും ജന. സെക്രട്ടറി സ്ഥാനാര്‍ഥി ഷാജി കാര്‍ത്തികേയനും പുറമെ  എം.എം.മാത്യു, എം.ആര്‍.സുഗതന്‍, മുഹമ്മദ് അഷ്റഫ്, ശ്രീകുമാര്‍, ലെനി പി. മാത്യു, സുരേഷ് ബാബു, ഷാഫി പാറക്കട്ട, അജയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.