?????????? ???????? ??????? ??? ???????????? ????????? ???????????????

വിദ്യാര്‍ഥികള്‍ക്ക് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു

മനാമ:  ‘പ്രവാചക ചര്യ സന്തുലിതമാണ്’ പ്രമേയത്തില്‍  ഫ്രന്‍റ്സ് ബഹ്റൈന്‍ നടത്തുന്ന ദൈ്വമാസ  കാമ്പയിനിനോടനുബന്ധിച്ച്  വിദ്യാര്‍ഥികള്‍ക്കായി  മത്സരങ്ങള്‍ സംഘടിപ്പിച്ചു. 
വെസ്റ്റ് റിഫ ദിശ സെന്‍ററില്‍  നടന്ന മത്സരങ്ങളില്‍  കിഡ്സ് വിഭാഗത്തിന്  കഥ പറച്ചില്‍,  ഗാനം ഇനങ്ങളിലും സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം, ഗാനം, മലയാള പ്രസംഗം എന്നീ ഇനങ്ങളിലുമായിരുന്നു  മത്സരങ്ങള്‍. 
കിഡ്സ് :  ഹന ഫാത്തിമ, ഹര്‍ഷാദ്, ഫര്‍ഹാന്‍ (ഗാനം) നഷ്വ, ഫര്‍ഹാന്‍, മിന്നത്ത് (കഥ പറച്ചില്‍)  സബ് ജൂനിയര്‍ : മുഹമ്മദ് ഹനൂന്‍, ഹൈഫ, സുഹാന (ഖുര്‍ആന്‍ പാരായണം) തയ്യിബ, ഹന നിയാസ്, ഫര്‍ഹാന (പ്രസംഗം) ഹിബ, ഹന നിയാസ്, ഫര്‍ഹാന (ഗാനം)  ജൂനിയര്‍ വിഭാഗം: ഫിനു, ലിയ, ഷഹീന്‍ (ഖുര്‍ആന്‍ പാരായണം), ലിയ, ഹിബ, നജ (പ്രസംഗം) നജ്ദ റഫീഖ് , ആദില്‍, ദിയ ഫാത്തിമ  (ഗാനം ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 മത്സരങ്ങള്‍ക്ക് ശേഷം നടന്ന സംഗമത്തില്‍ ഫ്രന്‍റ്സ് വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി ‘പ്രവാചക ചര്യയുടെ കാലികത’ വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.  ദാറുല്‍ ഈമാന്‍ റിഫ മദ്രസ പി.ടി.എ പ്രസിഡന്‍റ് റഫീഖ് അബ്ദുല്ല സംസാരിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.എം  അഷ്റഫ് അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ കണ്‍വീനര്‍ സി.എം മുഹമ്മദലി സ്വാഗതവും അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഹനൂന്‍െറ  പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിക്ക് സക്കീര്‍ ഹുസൈന്‍, അന്‍വര്‍ സാജിദ്, ഷൗക്കത്ത് അന്‍സാരി, ഷൗക്കത്തലി, ലുലു അബ്ദുല്‍ ഹഖ്, ശബ്നം എന്നിവര്‍ നേതൃത്വം നല്‍കി. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.