മനാമ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിസ്മയം പകര്‍ന്ന് ഗോപിനാഥ് മുതുകാടിന്‍െറ മെഗാമാജിക് ഷോ.
ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിലാണ് മുതുകാട് കാണികളെ മായാജാലത്തിന്‍െറ വിസ്മയ ലോകത്തേക്ക് കൊണ്ടുപോയത്. ‘ഇല്യൂഷന്‍ അറേബ്യ 16’ എന്ന പേരിലാണ് ഷോ അരങ്ങേറിയത്.
വ്യാഴാഴ്ച രണ്ട് ഷോകളാണ് സമാജത്തില്‍ നടന്നത്്. രാവിലെ കുട്ടികള്‍ക്ക് മാത്രമായുള്ള പ്രത്യേക പ്രദര്‍ശനം നടന്നു. വിവിധ സ്കൂളുകളില്‍ നിന്ന് 600ഓളം കുട്ടികളാണ് ഷോ കാണാനത്തെിയത്. ബഹ്റൈന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും അണിഞ്ഞാണ് കുട്ടികള്‍ പരിപാടിക്ക് എത്തിയത്.
ബഹ്റൈനിനെ അഭിവാദ്യമര്‍പ്പിച്ചുള്ള ഗാനാലാപനത്തോടെയാണ് ഷോ ആരംഭിച്ചത്. കുട്ടികളിലേക്ക് കളിയും ചിരിയും വഴി ഗൗരവമേറിയ സന്ദേശങ്ങളും മുതുകാട് പകര്‍ന്നുനല്‍കി.
രാത്രി എട്ടിനാണ് എല്ലാവര്‍ക്കുമായി ഷോ നടന്നത്. ബഹ്റൈന്‍ മന്ത്രാലയ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ഷോ കാണാനത്തെിയിരുന്നു. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി എട്ടിനും ഷോ നടക്കും. മുതുകാടിനൊപ്പം ഷോ അവതരിപ്പിക്കുന്നതിന് 11 പേരാണ് നാട്ടില്‍ നിന്നത്തെിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.