മനാമ: കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള ശ്രമത്തിന്‍െറ ഭാഗമായി കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിമാനം മേയ് 13ന് പുറപ്പെടും. വോട്ടുവിമാനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീലും ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും അറിയിച്ചു. ബഹ്റൈനില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വെയ്സ് വിമാനം 13ന് രാവിലെ പുറപ്പെടും. ഈ വിമാനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ കെ.എം.സി.സി ഓഫീസില്‍ നേരിട്ടത്തെി ബുക്ക് ചെയ്യണം. ഈ മാസം 25നുള്ളില്‍ 51 ദിനാര്‍ അടച്ചാണ് ബുക്ക് ചെയ്യേണ്ടത്. പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് കെ.എം.സി.സി ആരംഭിച്ച ഹെല്‍പ് ഡെസ്കില്‍ നല്ല പ്രതികരണമാണുണ്ടായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വോട്ടുവിമാനത്തില്‍ കരിപ്പൂരിലേക്കുള്ള യാത്രക്കായി നിരവധി പേര്‍ ഇതിനകം പേര് നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്-ഫോണ്‍: 39556109.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.