മനാമ: മനാമയിലെ തിരക്കു പിടിച്ച ശൈഖ് അബ്ദുല്ല റോഡിലെ തന്‍െറ ഷോപ്പില്‍ എപ്പോഴും വായനക്കാര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നതില്‍ ആനന്ദം കണ്ടത്തെിയ മനുഷ്യനായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട മുന്‍ ബഹ്റൈന്‍ പ്രവാസിയായ കോയ. ‘കോയക്ക’യെന്ന് പരിചിത വൃത്തത്തിലുള്ളവര്‍ വിളിച്ചിരുന്ന അദ്ദേഹത്തെയും ബന്ധു യു.കെ അബൂബക്കറിനെയും ഒമാനിയായ അതിയ്യ എന്ന് വിളിക്കുന്ന കടയുടമ വിശ്വസിച്ചേല്‍പിച്ചതായിരുന്നു സ്ഥാപനം. പിന്നീട് രണ്ടു പേര്‍ക്കും ഓരോ ഷോപ്പ് അദ്ദേഹം കൊടുത്തു. തന്‍െറ സ്ഥാപനത്തില്‍ എത്തുന്നവരുടെ അഭിരുചിക്കനുസരിച്ച് ‘മാധ്യമം’ പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
ജോലിത്തിരക്കുകള്‍ക്കിടയിലും കെ.ഐ.ജിയില്‍ സജീവമായിരുന്നു അദ്ദേഹം.
കെ.കരുണാകരന്‍ മരിച്ചതും മുഖ്യമന്ത്രി മാറിയതുമൊക്കെ പത്രം വ്യാപകമല്ലാതിരുന്ന ആ കാലത്ത് കോയവഴി അറിഞ്ഞ എത്രയോ പേരുണ്ട്. കോയക്കാക്ക് ‘മാധ്യമം’ എന്നും ആവേശമായിരുന്നു. ബഹറൈനില്‍ നിന്ന് 1999ല്‍ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ അതിന്‍െറ സജീവ പ്രചാരകനായി അദ്ദേഹം മാറി. അസുഖ ബാധിതനായി നാട്ടിലത്തെിയപ്പോഴും ‘മാധ്യമ’ത്തിന്‍െറ പ്രചരണത്തില്‍ മുഴുകാനാണ് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത്. താന്‍ അധിവസിക്കുന്ന പ്രദേശത്തും തൊട്ടടുത്ത സ്ഥലങ്ങളിലും ‘മാധ്യമം’ ഫീല്‍ഡ് ഓര്‍ഗനൈസറായി മാറുകയും ചെയ്തു.
സാഹിത്യ സമാജങ്ങളില്‍ കോയക്ക അവതരിപ്പിച്ചിരുന്ന നര്‍മ രസങ്ങളില്‍ ചിരിച്ചു വീഴാത്തവരായി ആരുമില്ലായിരുന്നു. മനാമയിലെ തന്‍െറ പരിചിത വൃത്തത്തിലുള്ളവര്‍ക്ക് നൊമ്പരങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.