മനാമ: വികസന മുന്നേറ്റമുണ്ടാക്കിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് വടകരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി ബഹ്റൈനിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ഭരണത്തെ കുറിച്ചുള്ള ചര്‍ച്ച ഇത്രയും സജീവമായി നടക്കുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. മുന്‍കാലങ്ങളില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഏതുസര്‍ക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നു.ആ അവസ്ഥ ഇപ്പോഴില്ല. സര്‍ക്കാര്‍ സ്വീകരിച്ച വികസന സമീപനമാണ് ഇതിനാധാരം. കമ്പ്യൂട്ടര്‍ വരുന്നതുപോലും തള്ളിപറഞ്ഞ വികസന വിരുദ്ധ സമീപനമായിരുന്നു ഇടതുപക്ഷം ഇക്കാലമത്രയും സ്വീകരിച്ചത്. വിഴിഞ്ഞവും സ്മാര്‍ട് സിറ്റിയും മെട്രോ റെയിലും ഉള്‍പ്പെടെ വികസനത്തിന്‍െറ പുതുയുഗം തുറക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ചില മദ്യമുതലാളിമാരുടെ ആരോപണം മാത്രമാണ് ഈ സര്‍ക്കാറിനെതിരെ ഉന്നയിക്കാനുള്ളത്. സര്‍ക്കാറിന്‍െറ മദ്യനയം കേരളത്തില്‍ സ്ത്രീ ജനങ്ങളെ മുഴുവന്‍ യു.ഡി.എഫിന് അനുകൂലമാക്കിയിട്ടുണ്ട്.
വടകര മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 7000ത്തിലധികം വോട്ടര്‍മാര്‍ ബഹ്റൈനിലാണ്. ഇതില്‍ 90 ശതമാനവും യു.ഡി.എഫ് വോട്ടുകളാണ്. ഇവരില്‍ വലിയൊരു വിഭാഗം വോട്ടു ചെയ്യാന്‍ എത്തിയാല്‍ യു.ഡി.എഫിന്‍െറ വിജയം ഉറപ്പാകും. മണ്ഡലത്തില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയുടെ ശക്തമായ സാന്നിധ്യമുണ്ട്. അവര്‍ നേടുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന് ക്ഷീണമാവുകയാണ് ചെയ്യുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലെ യു.ഡി.എഫ് സ്ഥാര്‍ഥിക്കെതിരെ താന്‍ ചരടുവലികള്‍ നടത്തിയെന്ന ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം തന്നെ തള്ളിയതാണ്. മുമ്പ് ഇടതുമുന്നണിയിലുള്ളപ്പോഴും വികസനവിരുദ്ധ നിലപാടിനെതിരെ തന്‍െറ പാര്‍ടി നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലക്ക് വലിയ പ്രാധാന്യമുള്ള വടകരയില്‍ നാളികേരാധിഷ്ഠിത വ്യവസായം കൊണ്ടുവരിക എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് മനയത്ത് ചന്ദ്രന്‍ കൂട്ടിചേര്‍ത്തു. ‘കേരഫെഡ്’ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള പരിചയം ഇതിനായി വിനിയോഗിക്കും.
കടലോര മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍, കുടിവെള്ള പദ്ധതികള്‍, പുതിയ തലമുറയുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി വൈഫൈ പോലുള്ള സംവിധാനങ്ങള്‍,പ്രവാസ ലോകത്തുനിന്ന് തിരിച്ചത്തെുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ എന്നിവക്കായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജനത കള്‍ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സിയാദ് ഏഴംകുളം, കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍, ഒ.ഐ.സി.സി പ്രസിഡന്‍റ് ബിനു കുന്നന്താനം, നജീബ് കടലായി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.