മനാമ: സ്ത്രീകള്‍ക്ക് അവസര സമത്വം പ്രദാനം ചെയ്യുന്ന ‘സി.ഇ.ഡി.എ.ഡബ്ള്യു’ നിര്‍ദേശങ്ങള്‍ ഇസ്ലാമിക നിയമ സംഹിതക്ക് എതിരല്ളെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങള്‍ ഇസ്ലാമിക തത്വസംഹിതയുമായി ചേര്‍ന്നുപോകുന്നവയാണെന്നും സ്ത്രീകള്‍ക്ക് അവസര സമത്വം നല്‍കുകയെന്നത് അതിന്‍െറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ വിവേചനവും അവസാനിപ്പിക്കാനുദ്ദേശിച്ചുള്ള കരാറാണ് സി.ഇ.ഡി.എ.ഡബ്ള്യു. പ്രസ്തുത കരാര്‍ വിവിധ നാടുകളില്‍ നടപ്പിലാക്കുന്നതിന് ശ്രമം നടക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തതാണ് സി.ഇ.ഡി.എ.ഡബ്ള്യു നിര്‍ദേശങ്ങള്‍.സ്ത്രീകളുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളിലും പുരുഷനോടൊപ്പം അവകാശങ്ങള്‍ അനുവദിച്ച മതമാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ മുന്നോട്ട് വെച്ച കരാറില്‍ ഇസ്ലാമിക നിയമസംഹിതയുമായി ഇടയുന്ന കാര്യങ്ങളുണ്ടെങ്കില്‍ അതില്‍ ചര്‍ച്ചയാകാവുന്നതാണ്. എന്നാല്‍ മിക്ക വിഷയങ്ങളിലൂം ഇസ്ലാമുമായി യോജിപ്പുള്ള കാര്യങ്ങളാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമം നടപ്പാക്കുക വഴി ബഹ്റൈന്‍ ഇസ്ലാമിക നിയമ സംഹിത ഒഴിവാക്കുന്നുവെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.