മനാമ: 12 ാമത് ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയകരമായി പര്യവസാനിച്ചത് വിവിധ മേഖലകളില്‍ ഉണര്‍വുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. ഗുദൈബിയ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ച്ച യോഗത്തില്‍ എഫ്.വണ്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും പ്രത്യേകം ആശംസകള്‍ നേര്‍ന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാണികളത്തെിയതും യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ മത്സരം നടത്താന്‍ സാധിച്ചതും വിജയമാണ്. അന്താരാഷ്ട്ര സ്പോര്‍ട്സ് ഭൂപടത്തില്‍ ബഹ്റൈന്‍െറ സ്ഥാനം ഉറപ്പിക്കാന്‍ ഇതുവഴി സാധിച്ചതായും വിലയിരുത്തി. ഫോര്‍മുല വണ്‍ സംഘാടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ക്ളബുകള്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക, സ്പോര്‍ട്സ്, ടൂറിസം, ഹോട്ടല്‍, ഏവിയേഷന്‍, ഗതാഗത മേഖലകളില്‍ കാര്യമായ ചലനം ഇതുവഴി സൃഷ്ടിക്കാന്‍ സാധിച്ചതായി കാബിനറ്റ് വിലയിരുത്തി.
ഗലാലി നിവാസികളുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
തദ്ദേശീയ തൊഴില്‍ ശക്തിക്ക് കരുത്തുപകരുന്ന സാമ്പത്തിക പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ തൊഴില്‍ വിപണി സ്വദേശികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ ആവശ്യമാണെന്ന് വിലയിരുത്തി.
തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ഇക്കാര്യത്തില്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സഭ ചര്‍ച്ച ചെയ്തു. പൊതു-സ്വകാര്യ മേഖലകളിലായി 1,58,000 സ്വദേശികള്‍ തൊഴിലെടുക്കുന്നതായി മന്ത്രി അറിയിച്ചു.
2015 അവസാന പാദത്തിലെ കണക്കനുസരിച്ച് തദ്ദേശീയ തൊഴില്‍ ശക്തിയില്‍ 5.5 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിക്ഷേപ സംരംഭങ്ങള്‍ നിലനിര്‍ത്തുന്നതിനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനും പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് പ്രവര്‍ത്തന നിയമവുമായി ബന്ധപ്പെട്ട മൂന്നു പരിഷ്കരണങ്ങള്‍ക്ക് സഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് ബഹ്റൈന്‍ ബാങ്കിങ് ആന്‍റ് ഇകണോമിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രവര്‍ത്തനം സെന്‍ട്രല്‍ ബാങ്കിനു കീഴിലാക്കും.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്ഥിരമായി നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കി. എക്സ്റ്റേണല്‍ അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗ്യത സംബന്ധിച്ച നിര്‍ദേശവും അംഗീകരിച്ചു.
പുതിയ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച് മന്ത്രാലയ സമിതി പഠനം നടത്തും. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ.യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.