മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും –മന്ത്രി

മനാമ: മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിദ്ദ് തുറമുഖം സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം മത്സ്യബന്ധന തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കുന്നിന് മന്ത്രാലയം സന്നദ്ധമാണ്. ഹിദ്ദിലെ തുറമുഖം അദ്ദേഹം വിലയിരുത്തുകയും തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. തുറമുഖത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മത്സ്യ വില്‍പനക്ക് മാര്‍ക്കറ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തിലായിരിക്കും ഹിദ്ദിലെ നിര്‍മ്മാണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധാരാളം ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ ഇവിടെ സൗകര്യമൊരുക്കും. മത്സ്യ വില്‍പന മാര്‍ക്കറ്റ്, ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റോര്‍, പള്ളി, വിവിധോദ്ദേശ ഹാള്‍, കഫിറ്റീരിയ, സെക്യൂരിറ്റി റൂം, ആധുനിക ജെട്ടി എന്നിവ ഇതിന്‍െറ ഭാഗമായി നിര്‍മിക്കും. നിലവില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടവരുടെ ഭാവിയിലുള്ള ആവശ്യങ്ങള്‍ കൂടി കണ്ടറിഞ്ഞുള്ള വികസന-നവീകരണ പ്രവര്‍ത്തനമായിരിക്കും ഇവിടെ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.