മനാമ: ഇന്ത്യന്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന വിഭവസമൃദ്ധമായ സദ്യയില്‍ 2,000ത്തോളം പേര്‍ പങ്കെടുത്തു. ‘ദ ഗള്‍ഫ് ഏജന്‍സി കമ്പനി’ മാനേജിങ് ഡയറക്ടര്‍ പോന്‍റസ് ഫ്രെഡറിക്സണ്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഫുട്ബാള്‍ താരം ഐ.എം വിജയനും കലാഭവന്‍ മണിയും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന പായസമത്സരത്തില്‍ 13 ടീമുകളും പൂക്കളമത്സരത്തില്‍ ആറ് ടീമുകളും വടംവലി മത്സരത്തില്‍ 16 ടീമുകളും പങ്കെടുത്തു.
സ്നേഹക്കൂട്, ഇന്ത്യന്‍ക്ളബ്, മന്ദാരം എന്നീ ടീമുകള്‍ പൂക്കളമത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വടംവലി മത്സരത്തില്‍ കടത്തനാട് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സല്‍മാനിയ ബോയ്സ്, ബുക്കമല്‍ എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം ദിവസം വര്‍ണാഭമായ ഘോഷയാത്രയും നടന്നു.പ്രമുഖ വ്യാപാരി റഫീഖ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കലാഭവന്‍ മണി നയിച്ച നാടന്‍ കലാവിരുന്നും പാട്ടുകളും ഹൃദ്യമായി. നാലുവര്‍ഷങ്ങളായി ഓണാഘോഷം വിപുലമായാണ് നടത്താറുള്ളതെന്ന് ക്ളബ് ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ, സദ്യക്കായി എത്തിയ പലര്‍ക്കും മണിക്കൂറുകള്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നെന്നും ചിലര്‍ ഇതില്‍ മനം മടുത്ത് മടങ്ങിയതായും പരാതി ഉയര്‍ന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ളെന്നും ക്ഷണം ഇല്ലാതെ വന്നവരെ പോലും സ്വീകരിച്ചിട്ടുണ്ടെന്നും ക്ളബ് ജനറല്‍ സെക്രട്ടറി ടി.എസ്.അശോക് കുമാര്‍ പറഞ്ഞു. ആദ്യ പന്തി 15 മിനിറ്റ് വൈകിയതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.