മനാമ: രണ്ട് കിലോഗ്രാം ഹെറോയിനുമായി രണ്ട് പാക് പൗരന്‍മാര്‍ പിടിയിലായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോടതി രേഖ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
39 വയസുള്ള ഒരാള്‍ 69 ഹെറോയിന്‍ ക്യാപ്സ്യൂളുകള്‍ വിഴുങ്ങിയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇയാള്‍ കടുത്ത ക്ഷീണിതനും നടക്കാന്‍ വളരെ പ്രയാസപ്പെടുന്ന അവസ്ഥയിലുമായിരുന്നു.
ഇതു കണ്ട് സംശയം തോന്നിയ അധികൃതര്‍ ചോദ്യം ചെയ്ത ഉടന്‍ ഇയാള്‍ ക്യാപ്സ്യൂള്‍ വിഴുങ്ങിയ കാര്യം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലത്തെിച്ച് മയക്കുമരുന്ന് പുറത്തെടുത്തു. ഇതിന് മൊത്തം 542.8 ഗ്രാം ഭാരമുണ്ടായിരുന്നു.
ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയാല്‍ ഇവിടെ ജോലി വാങ്ങിത്തരാം എന്നൊരാള്‍ വാഗ്ധാനം ചെയ്തതിനെ തുടര്‍ന്നാണ് ഇതിനു തുനിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു.
25,000 പാക് രൂപ കുടുംബത്തിന് നല്‍കാമെന്നും വാഗ്ധാനമുണ്ടായിരുന്നെന്ന് ഇയാള്‍ പ്രൊസിക്യൂഷനോട് പറഞ്ഞു.
വിമാനത്തില്‍ കയറിയപ്പോള്‍ തന്നെ നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇവിടെ ഇറങ്ങിയതോടെ തീരെ വയ്യാതായി. അതുകൊണ്ട് ഉടന്‍ തന്നെ അധികൃതരോട് കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ഇയാള്‍ വ്യക്തമാക്കി.
പിടിയിലായ രണ്ടാമത്തെയാള്‍ മയക്കുമരുന്ന് കൈപ്പറ്റാന്‍ എത്തിയ വ്യക്തിയായിരുന്നു. 29 വയസുള്ള ഇയാളെ സഖീറിലെ ക്യാമ്പ് സൈറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 53 ഹെറോയിന്‍ ക്യാപ്സ്യൂളുകള്‍ കണ്ടത്തെി.
തന്നോട് ക്യാപ്സ്യൂള്‍ കൈപ്പറ്റി മറ്റൊരാള്‍ക്ക് കൈമാറണമെന്നാണ് പറഞ്ഞിരുന്നതെന്ന് രണ്ടാമത്തെ പ്രതി പറഞ്ഞു. എന്നാല്‍, ഈ നിര്‍ദേശം നല്‍കിയ ആള്‍ ആരെന്ന് വ്യക്തമാക്കാന്‍ ഇയാള്‍ക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.