മനാമ: പ്രമേഹരോഗ ചികിത്സക്കായി 25 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ആഇശ ബൂ ഉനുഖ് വ്യക്തമാക്കി.
പ്രമേഹ രോഗികള്‍ക്കിടയില്‍ ആരോഗ്യ അവബോധം ശക്തമാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രമേഹം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ കുറക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിന്‍െറ ഭാഗമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഹെല്‍ത് സെന്‍ററുകളില്‍ പ്രമേഹ ചികത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കും.
പ്രമേഹ ചികിത്സക്കായി പ്രത്യേക സംഘത്തിന് രൂപം നല്‍കി പരിശീലനമൊരുക്കും. ശരിയായ ഭക്ഷണ രീതി, വ്യായാമം, വിശ്രമം, ശരീര ഭാരം കൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്.
നേരത്തെയുള്ള പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുന്നത് ശരിയായ ചികിത്സ നല്‍കുന്നതിന് ഉപകരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം തുടക്കം മുതല്‍ ഇന്നേവരെ മൊത്തം 18,000 പ്രമേഹ രോഗികള്‍ക്ക് മന്ത്രാലയം ചികിത്സ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.