മനാമ: എണ്ണ വിലയിടിവ് മൂലം ബഹ്റൈന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ ഉല്‍പാദന മേഖലകളും സജീവമാക്കാന്‍ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു.
സാമ്പത്തിക മേഖലയിലെ പ്രതിസന്ധി മുന്‍നിര്‍ത്തി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഉല്‍പാദന മേഖലകള്‍ കണ്ടത്തെുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത് എണ്ണ വിലയിടിവ് കൊണ്ടുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാറിന്‍െറ ചെലവ് കുറക്കല്‍ പദ്ധതി ശക്തമായി നടപ്പാക്കാന്‍ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക വളര്‍ച്ച തൃപ്തികരമായ രൂപത്തിലാക്കുന്നതിന് തൊഴിലില്ലായ്മ പരിഹരിക്കല്‍ ഉചിതമായ രീതിയാണ്.
സജീവമായ സാമ്പത്തിക മേഖലകള്‍ പരീക്ഷിക്കുകയും പ്രതിസന്ധികളെ ആര്‍ജവത്തോടെ മറികടക്കുകയും ചെയ്യേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുകയും സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുകയും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുകയും ചെയ്ത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉല്‍പാദകരാക്കി മാറ്റാന്‍ സാധിക്കണം.
പൊതു-സ്വകാര്യ മേഖലകളിലെ വേതനം വര്‍ധിക്കുന്ന അവസ്ഥ സംജാതമാകണം.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഏതുതരം പ്രതിസന്ധികളെയും നേരിടാന്‍ സാമ്പത്തിക മേഖല കെല്‍പുറ്റതാകുമ്പോഴാണ് രാജ്യത്തിന്‍െറ വികസനം ശരിയായ ദിശയില്‍ നീങ്ങുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.