മനാമ: സ്ഥാപനമുടമകള്‍ മലയാളി ദമ്പതികളെ പാസ്പോര്‍ട്ടും സി.പി.ആറും വാങ്ങി കബളിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശികളായ മാത്യു സെബാസ്റ്റ്യന്‍, മേരി ഗ്രേസ് എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇതില്‍ മാത്യു സെബാസ്റ്റ്യനെതിരെ റണ്‍എവെ കേസുള്ളതിനാല്‍ ഇയാള്‍ ഒരാഴ്ചയായി ജയിലിലാണ്.
2011ല്‍ മേരിയാണ് ആദ്യം ബഹ്റൈനിലേക്ക് വരുന്നത്. പിന്നീട് ഒരു വര്‍ഷത്തിനുശേഷം മനാമയിലെ ഒരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലേക്ക് ഭര്‍ത്താവ് മാത്യു സെബാസ്റ്റ്യനും ജോലിക്കായി വന്നു. വടകര സ്വദേശി മനോജ് എന്നയാളാണ് സ്ഥാപനം നടത്തിയിരുന്നത്. വിസക്കായി മേരി 750 ദിനാര്‍ മനോജിന് നല്‍കിയാണ് ഭര്‍ത്താവിനെ കൊണ്ടുവരുന്നത്.
മാത്യു വന്ന ശേഷം, സ്ഥാപനത്തിന്‍െറ ആവശ്യത്തിലേക്ക് എന്നു പറഞ്ഞ് ഇയാളുടെ സി.പി.ആര്‍ ഉപയോഗിച്ച് മനോജ് മൂന്ന് ഫോണ്‍ കണക്ഷനുകള്‍ എടുത്തു എന്നാണ് മേരി പറയുന്നത്.
സ്ഥാനപത്തിന്‍െറ ആവശ്യത്തിന് എന്ന് പറഞ്ഞതുകൊണ്ടാണ് സി.പി.ആര്‍ കൊടുത്തത്. എന്നാല്‍, ഇത് വഞ്ചനയായിരുന്നെന്ന് വലിയ കുടിശ്ശിക ബില്‍ തങ്ങളുടെ പേരില്‍ വന്നപ്പോഴാണ് ഇവര്‍ അറിഞ്ഞത്. ഇതിനിടെ, മാത്യുവിന്‍െറ പാസ്പോര്‍ട്ടും വിസ അടിക്കാന്‍ എന്ന പേരില്‍ മനോജ് വാങ്ങി പണയപ്പെടുത്തി. ഇയാള്‍ നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. നാട്ടിലേക്ക് പോയ ശേഷം പലതവണയും മേരിയും മാത്യുവും മനോജുമായി സംസാരിച്ചിരുന്നു. അപ്പോഴൊക്കെ ഇയാള്‍ കപടവാഗ്ധാനങ്ങള്‍ നല്‍കുകയാണുണ്ടായത്. ബഹ്റൈനിലേക്ക് ഉടന്‍ തിരിച്ചത്തെുമെന്നും എല്ലാ പ്രശ്നവും പരിഹരിക്കുമെന്നുമുള്ള മനോജിന്‍െറ വാക്ക് ഇവര്‍ വിശ്വസിച്ചു. പിന്നീട് മനോജിനെ ഫോണില്‍ കിട്ടാതായി.
ഇതിനിടെ, സ്ഥാപനം മറ്റൊരു മലയാളി വാങ്ങുകയും ഫോണ്‍,വിസ പ്രശ്നങ്ങളെല്ലാം തീര്‍ക്കാമെന്ന് പ്രലോഭിപ്പിച്ച് പലപ്പോഴായി വീണ്ടും പണം വാങ്ങി. അതായത്, ഒരിക്കല്‍ ചതിയില്‍ പെട്ടവര്‍ ആ സ്ഥാപനത്തിന്‍െറ പുതിയ ഉടമയുടെ പ്രലോഭനത്തിലും പെട്ടു.
ഒരു വര്‍ഷം മുമ്പാണ് പുതിയ ഉടമ സ്ഥാപനം ഏറ്റെടുത്തത്. തുടര്‍ന്ന് തങ്ങളോട് വിസക്കാര്യം പറഞ്ഞ് പലപ്പോഴായി 1910 ദിനാര്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് മേരി പറയുന്നത്.
ഇവരുടെ കെട്ടുതാലി വിറ്റും പലരോടുമായി കടം വാങ്ങിയുമാണ് ഇവര്‍ പണം നല്‍കിയത്. നേരത്തെ മനോജ് പാസ്പോര്‍ട്ട് പണയപ്പെടുത്തിയ ആളെ അറിയാമെന്നും അയാള്‍ക്ക് പണം നല്‍കി പ്രശ്നം തീര്‍ക്കാമെന്നും പുതിയ ഉടമ പറഞ്ഞിരുന്നതായി മേരി പറഞ്ഞു. എല്‍.എം.ആര്‍.എയില്‍ അടച്ച തുക കഴിച്ച് ശേഷിക്കുന്ന തുക നല്‍കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ളെന്നാണ് പുതിയ ഉടമ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞത്. ഇവര്‍ സ്ഥാപനത്തില്‍ നിന്ന് മുങ്ങി നടക്കുകയായിരുന്നെന്നും, വിസക്കായി ആത്മാര്‍ഥമായ ശ്രമങ്ങളാണ് താന്‍ നടത്തിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
വലിയ കഷ്ടപ്പാടിലാണ് മേരി ഇപ്പോള്‍ കഴിയുന്നത്. മരുന്നിനും ഭക്ഷണത്തിനുപോലും പണമില്ലാത്ത അവസ്ഥ.
തന്‍െറ ദുരിതാവസ്ഥ എംബസി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ അറിയിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.