അശൂറ ആഘോഷത്തിനിടയിൽ ഇറാൻ പിന്തുണയോടെ വിധ്വംസക പ്രവർത്തനം: 15പേർ അറസ്​റ്റിൽ

മനാമ: രാജ്യത്ത്​ അശൂറ ആഘോഷത്തിനിടയിൽ ഇറാൻ പിന്തുണയോടെ വിധ്വംസക പ്രവർത്തനം നടത്തുകയും കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്​ത സംഭവത്തിൽ 15 പേർ അറസ്​റ്റിലായതായി ആഭ്യന്തര മന്താലയം വാർത്തകുറിപ്പിൽ അറിയിച്ചു. ഇറാൻ ​റവല്യൂഷണറി ഗ്രൂപ്പ്​ സാമ്പത്തിക പിന്തുണ നൽകി ബഹ്​റൈനിൽ കുഴപ്പങ്ങൾ സൃഷ്​ടിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ പിടിയിലായവരും പ്രശ്​നങ്ങൾ ഉണ്ടാക്കിയത്​.


അറസ്​റ്റിലായവരിൽ ​സെക്യൂരിറ്റി ജീവനക്കാരും ​വിദ്യാർഥിയും തൊഴിൽരഹിതരും ഉൾപ്പെടുന്നുണ്ട്​. ആശൂറാ ദിനാചരണത്തി​​​െൻറ മറവില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് കുഴപ്പമുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം അപലപിച്ചിരുന്നു. സമാധാനപരമായി നടന്ന ആശൂറ ദിനാചരണ പരിപാടികള്‍ കുഴപ്പമുണ്ടാക്കി രാജ്യത്തി​​​െൻറ സമാധാനം തകര്‍ക്കാന്‍ ചിലരുടെ ഭാഗത്തു നിന്നുള്ള ശ്രമം വിജയിക്കാന്‍ സാധിക്കാതെ പോയത് ആഭ്യന്തര മന്ത്രാലയത്തി​​​െൻറ ജാഗ്രതയും ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള നിലപാടുമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തിയിരുന്നു.

Tags:    
News Summary - 15 arest-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.