മിഷ്രിഫിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ 11.5 ലക്ഷം പേർ ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. വാക്സിനേഷൻ ദൗത്യം നാലുമാസം പിന്നിടുേമ്പാൾ ജനസംഖ്യയുടെ 27 ശതമാനം പേർക്ക് വാക്സിൻ നൽകി. ഡിസംബർ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വാക്സിൻ സ്വീകരിച്ചാണ് രാജ്യത്ത് കുത്തിവെപ്പ് ദൗത്യം ആരംഭിച്ചത്. അതിനിടെ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കുത്തിവെപ്പ് പൂർത്തിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തതായി മാർക്കറ്റുകളും മാളുകളും ഫാക്ടറികളും കമ്പനികളും ആണ് ലക്ഷ്യം വെക്കുന്നത്. ഇവരുടെ ജോലി സ്ഥലത്ത് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി കുത്തിവെപ്പെടുക്കും. കമ്പനികളിലും വാണിജ്യ സമുച്ചയങ്ങളിലും ആരോഗ്യ ജീവനക്കാർ എത്തി വാക്സിൻ നൽകും. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യ പരിഗണന നൽകും.
5000 മസ്ജിദ് ജീവനക്കാർക്കും വാക്സിൻ നൽകിക്കഴിഞ്ഞു. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തതായി അധികൃതർ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ കുത്തിവെപ്പും ഏകദേശം പൂർത്തിയായിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ മുൻഗണനയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇൗ വിഭാഗത്തിലെ രജിസ്റ്റർ ചെയ്തവരുടെ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ നേരിട്ട് ചെന്ന് കുത്തിവെപ്പെടുക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. 11.5 ലക്ഷം പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചുഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താലേ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും മുഴുവൻ രാജ്യനിവാസികളും എത്രയും വേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.