വന്ദേഭാരത്​: ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ ആറ്​ വിമാനങ്ങൾ കൂടി

മനാമ: ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത്​ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 16 മുതൽ 28 വരെ ആറ്​ വിമാനങ്ങളാണ്​ സർവീസ്​ നടത്തുക. ആഗസ്​റ്റ്​ 16നും 23നും കോഴിക്കോട്​, 19നും 26നും കൊച്ചി, 19ന്​ തിരുവനന്തപുരം, 28ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ സർവീസ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരായിരിക്കണം. (എംബസി രജിസ്​ട്രേഷന്​ ഇവിടെ ക്ലിക്ക്​ ചെയ്യുക) 

എയർ ഇന്ത്യ എക്​സ്​പ്രസ്​ വെബ്​സൈറ്റ്​ മുഖേനയോ ബഹ്​റൈനിലെ ഏതെങ്കിലും ട്രാവൽ ഏജൻറ്​ മുഖേനയോ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.