ജലീബിൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തും

കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ക​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ. മേ​ഖ​ല​യി​ലെ സ്ഥി​തി​വി​ല​യി​രു​ത്താ​ൻ രൂ​പ​വ​ത്​​ക​രി​ച്ച മ​ന്ത്രി​ത​ല സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക, പ​രി​​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ്​ സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. സ​മി​തി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്​​ത യോ​ഗ​ത്തി​ൽ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക​യെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

നേ​ര​ത്തേ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ 'ക്ലീ​ൻ ജ​ലീ​ബ്​' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ്​ അ​ബ്ബാ​സി​യ ഉ​ൾ​പ്പെ​ടു​ന്ന ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്. ജ​ലീ​ബ് ശു​യൂ​ഖി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

മൂ​ന്നു​മാ​സം കൊ​ണ്ട്​ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന്​ ശേ​ഷം ജ​ലീ​ബ് ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ച്​ ന​ട​ത്തി​യ കാ​മ്പ​യി​ൻ വ​ലി​യ ഫ​ലം ചെ​യ്​​തി​ട്ടി​ല്ല.

ലൈ​സ​ൻ​സി​ല്ലാ​തെ നി​ര​വ​ധി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Those who violate the law in Jalib will be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.