ഗൾഫ്​ ഉച്ചകോടി സമന്വയത്തി​െൻറ അധ്യായമെഴുതും: സൗദി കിരീടാവകാശി

ജിദ്ദ: ജി.സി.സി ഉച്ചകോടി വാക്കുകളെ സമന്വയിപ്പിക്കുകയും അണികളെ ഏകീകരിക്കുകയും ചെയ്യുമെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. അൽഉലയിൽ ചൊവ്വാഴ്​ച 41ാമത്​ ജി.സി.സി ഉച്ചകോടി നടക്കാനിരിക്കെയാണ്​​ കിരീടാവകാശിയുടെ പ്രസ്​താവന​. ഉച്ചകോടി നന്മയുടെയും സമൃദ്ധിയുടെയും പാത ശക്തിപ്പെടുത്തും.

മേഖല സാക്ഷ്യം വഹിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഒരുമയിലേക്കും െഎക്യദാർഢ്യത്തിലേക്കും നയിക്കപ്പെടമെന്ന സൽമാൻ രാജാവി​ െൻറയും മറ്റ്​ ജി.സി.സി ഭരണാധികാരികളുടെയും അഭിലാഷങ്ങൾ യഥാർഥ്യമാകും. ജി.സി.സിയുടെയും അറബ്​ രാജ്യങ്ങളുടെയും പരമോന്നത​ താൽപര്യങ്ങൾ നേടിയെടുക്കുന്നതിലും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിലും എല്ലാ ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ അധിഷ്​ഠിതമായ സമീപനമാണ്​ സൗദി അറേബ്യയുടെത്​.

ജി.സി.സി രാജ്യങ്ങളിൽ സുരക്ഷയും സ്ഥിരതയും ​െഎക്യവും നിലനിർത്താൻ ദൈവം തുണക്ക​െട്ടയെന്ന്​​ കിരീടാവകാശി ആശംസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.