റഷ്യൻ വിമാന ദുരന്തം: സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: റഷ്യയിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കുവൈത്ത് സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും റഷ്യൻ ഭരണകൂടത്തെയും കുവൈത്ത് സർക്കാറും ജനങ്ങളും ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് റഷ്യയിൽ നിന്ന് പറന്ന എ.എൻ24 യാത്രാവിമാനം അപകടത്തിൽപെട്ടത്. അ​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം 43 യാ​ത്ര​ക്കാ​രും ആ​റ് വി​മാ​ന​ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്ന വിമാനം ചൈ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള അ​മൂ​റി​ൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മു​​ൾ​പ്പെ​ടെ മു​ഴു​വ​നാ​ളു​ക​ളും മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

News Summary - Russian plane crash: Kuwait expresses sympathy and solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.