ലോസ് ആഞ്ജലസ്: നഗരത്തിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ പട്ടാപ്പകൽ വൻ കൊള്ള. ലോസ് ആഞ്ജലസിലെ നോർഡ്‌സ്ട്രോം ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലാണ് ആയുധധാരികളായ 50 ഓളം കള്ളന്മാർ പകൽസമയത്ത് ഇരച്ചുകയറി വൻ മോഷണം നടത്തിയത്.
ഏകദേശം 83 ലക്ഷത്തിനടുത്ത് വിലയുള്ള സാധനങ്ങളുമായാണ് സംഘം രക്ഷപ്പെട്ടെതന്ന് ലോസ് ആഞ്ജലസ് പോലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം സുരക്ഷാ ഗാർഡുകളെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ടോപംഗ മാളിലാണ് കവർച്ച നടന്നത്. കുറ്റവാളികൾ വിലകൂടിയ ബാഗുകളും വസ്ത്രങ്ങളും മോഷ്ടിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.