Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ബഷീർ കോരനാത്ത് (കുഞ്ഞാണി 40) ആണ് മരിച്ചത്. 11 വർഷമായി ജിദ്ദയിലെ ഒരു മദ്രസ സ്ഥാപനത്തിൽ നോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മയമി ഹാജി, മാതാവ്: ഖദീജ, ഭാര്യ: ഫസീജ, മക്കൾ: ഫർസാന, സിഫാന, ഷഹാന നിഹാല. കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സിദ്ധീഖ് ഒളവട്ടൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ഇദ്ദേഹത്തിന്റെ ബന്ധുവായ അയ്യൂബ് ദാരിമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.