സൽമാനിയ മർമറീസ് ഹാളിൽ നടന്ന ‘ഓമലാളെ നിന്നെ ഓർത്ത്’ എന്ന പരിപാടിയിൽ നിന്ന്

ഗസൽവിരുന്നൊരുക്കി റാസാ ബീഗം ടീം

മനാമ: ഗസൽവിരുന്നൊരുക്കി റാസാ ബീഗം ടീം പെരുന്നാൾദിനം ധന്യമാക്കി. സൽമാനിയ മർമറീസ് ഹാളിൽ നടന്ന 'ഓമലാളെ നിന്നെ ഓർത്ത്' എന്ന പരിപാടിയിൽ പ്രോഗ്രാം കോഓഡിനേറ്റർ ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി, ചേംബർ ഓഫ് കോമേഴ്സ് ഭരണസമിതി അംഗം ബത്തൂൽ ദാദാബായ്, വൺ ബഹ്റൈൻ സാരഥി ആന്‍റണി പൗലോസ്, ബഹ്റൈൻ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് ജമാൽ നദ്‌വി തുടങ്ങിയവർ പങ്കെടുത്തു. അമേജിൻ ബഹ്റൈൻ, ഡാറ്റാ മാർക്ക് ടീം നൽകിയ പുരസ്കാരം ഫഹദാൻ ഗ്രൂപ് ചെയർമാൻ നിസാർ റാസാ ബീഗത്തിനും ടീമിനും സമർപ്പിച്ചു. പ്രശസ്ത ഗായകൻ ഉമ്പായിയുടെ മകൻ സെമീർ ഉമ്പായിയുടെ ഗാനവും സദസ്സിന് ഏറെ ഉണർവേകി.

കുവൈത്ത്‌ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ഈദ് സംഗമം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് കെ.എം.സി.സി ഈദ് സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ‌കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു. ഉപദേശക സമിതി വൈസ്ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മതകാര്യ സമിതി ചെയർമാൻ എൻ.കെ. ഖാലിദ് ഹാജി ഈദ് സന്ദേശം നൽകി. ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡന്റുമാരായ‌ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, ഷഹീദ് പാട്ടില്ലത്ത്, സെക്രട്ടറി ടി.ടി. ഷംസു, മെഡ് എക്സ് പ്രതിനിധികളായ മുഹമ്മദ്‌ ഷഫീക്, ജുനൈസ് എന്നിവർ സംസാരിച്ചു.

ആർട്സ് വിങ് ഒരുക്കിയ കലാവിരുന്നിന് സംസ്ഥാന പ്രവർത്തക സമിതിയംഗവും ആർട്സ് വിങ് ജനറൽ കൺവീനറുമായ ഷാഫി കൊല്ലം, കൺവീനർ റഫീഖ് ഒളവറ എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലെ വിജയികൾക്കും കലാപരിപാടികൾ നടത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് സ്വാഗതവും ആർട്സ് വിങ് ജനറൽ കൺവീനർ ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

മുഹറഖ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

മുഹറഖ് ഏരിയ കെ.എം.സി.സി ഈദ് സംഗമം സംഘടിപ്പിച്ചു

മനാമ: മുഹറഖ് ഏരിയ കെ.എം.സി.സി ഈദ് സംഗമം സംഘടിപ്പിച്ചു. അഷ്റഫ് ബാങ്ക് റോഡിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.യു. അബ്ദുൽ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു. റഫീഖ് ദാരിമി മേലാറ്റൂർ ഉദ്ബോധന പ്രസംഗം നടത്തി. എം.പി. അബ്ദുൽ കരീം റിയോ, എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, കരീം കുളമുള്ളതിൽ, ഇബ്രാഹിം തിക്കോടി തുടങ്ങിയവർ സംസാരിച്ചു. എസ്.കെ. അബ്ദുൽ നാസർ, യൂസുഫ് തോടന്നൂർ, അഷ്റഫ് തിരുനാവായ, ഇസ്മായിൽ എലത്തൂർ, സിറാജ് തുളിപ്പ് എന്നിവർ നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി ഷറഫുദ്ദീൻ മൂടാടി സ്വാഗതവും സെക്രട്ടറി ഹാരിസ് ഹൈമ നന്ദിയും പറഞ്ഞു.

തനിമ അക്റബിയ ഏരിയ സംഘടിപ്പിച്ച ഈദ് കുടുംബസംഗമത്തിൽ അബ്ദുൽ റഊഫ് പെരുന്നാൾ സന്ദേശം നൽകുന്നു

തനിമ അക്റബിയ ഈദ് കുടുംബസംഗമം

അൽഖോബാർ: തനിമ കലാസാംസ്കാരികവേദി അക്റബിയ ഏരിയ ഈദ് സംഗമം സംഘടിപ്പിച്ചു. അബ്ദുൽ റഊഫ് ഈദ് സന്ദേശം നൽകി. ഈദ് എന്നാൽ മടക്കം എന്നാണർഥം, തിന്മകളിൽനിന്ന് ദൈവത്തിന്റെ മാർഗത്തിലേക്കുള്ള മടക്കമാണ് ഈദുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഈദ് സന്ദേശം നൽകിയ അദ്ദേഹം പറഞ്ഞു. നജ്മുസ്‍മാൻ, കെ.എം. സാബിഖ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ, നിസാർ, കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വനിതകൾ രുചികരമായ വിഭവങ്ങളൊരുക്കി.


Tags:    
News Summary - Eid Celeberation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.