ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ്​ അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി

ഖുർആൻ കത്തിക്കൽ; സ്വീഡിഷ്​ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന്​ ​ ഒമാൻ ഗ്രാൻഡ് മുഫ്തി

മസ്കത്ത്​: പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിനാൽ സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുസ്​ലിം സമൂഹം തയാറകണമെന്ന്​ ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ്​ അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി. വിശുദ്ധ ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലുടെ മുഴുവൻ ഇസ്‌ലാമിക രാഷ്ട്ര​ങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വീഡിഷ്​ ഉൽപനങ്ങൾ ബഹിഷ്കരിക്കുക എന്നതാണ്​ ഈ വലിയ കുറ്റകൃത്യത്തിന് മുന്നിൽ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

സൽവാൻ മോമിക (37) ആണ്​ ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നിൽ ഖുർആനിന്‍റെ പകർപ്പ്​ കത്തിച്ചത്. സംഭവത്തിൽ അറബ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്​. കുവൈത്ത്, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജോർഡനും മൊറോക്കോയും സ്വീഡനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്​.

Tags:    
News Summary - Burning the Qur'an; Grand Mufti of Oman calls for boycott of Swedish products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.