മനാമ: ബഹ്റൈനും ഇസ്രായേലും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ് ഇൗ തീരുമാനം. പ്രസിഡൻറ് ട്രംപ് ഇക്കാര്യം വാഷിങ്ടണിൽ പ്രഖ്യാപിച്ചു. ഇതോടെ, യു.എ.ഇക്ക് പിന്നാലെ ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ.
മധ്യ പുർവേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുനതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഇതെന്ന് മൂന്ന് രാജ്യങ്ങളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ അഖ്സ മോസ്ക്കിൽ എല്ലാ മുസ്ലിംകൾക്കും പ്രാർഥിക്കാൻ കഴിയുമെന്നും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളിൽ വിവിധ മതങ്ങളിൽപെട്ട വിശ്വാസികൾക്ക് ആരാധനക്ക് അവസരമുണ്ടാകുമെന്നും ഇസ്രായേൽ ഉറപ്പ് നൽകി. സെപ്റ്റംബർ 15ന് വൈറ്റ്ഹൗസിൽ നടക്കുന്ന യു.എ.ഇ-ഇസ്രായേൽ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പെങ്കടുക്കാനുള്ള ട്രംപിെൻറ ക്ഷണം ബഹ്റൈൻ സ്വീകരിച്ചു. അവിടെ വെച്ച് നെതന്യാഹുവും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയും സമാധാന പ്രഖയാപനത്തിൽ ഒപ്പുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.