കുവൈത്തിൽ 472 പേർക്ക്​ കൂടി കോവിഡ്​; 476 പേർക്ക്​ രോഗമുക്​തി

കുവൈത്തിൽ 472 പേർക്ക്​ കൂടി കോവിഡ്​; 476 പേർക്ക്​ രോഗമുക്​തി

blurb ഇനി ചികിത്സയിൽ 7919 പേർ; മൂന്നുമരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 472 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 71199 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​ച 476 പേർ ഉൾപ്പെടെ 62,806 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 474 ആയി. ബാക്കി 7919 പേരാണ്​ ചികിത്സയിലുള്ളത്​. 125 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2844 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 320 കുവൈത്തികൾക്കും 152 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. ജഹ്​റ ഗവർണറേറ്റിൽ 112 പേർക്കും അഹ്​മദി ഗവർണറേറ്റിൽ 104 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 96 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 87 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 73 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.