ഇന്‍റീരിയറില്‍ മിക്കപ്പോഴും അവസാന ഘട്ടത്തിലാണ് കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കുക. മുറിയുടെ നിറവും ലൈറ്റിങും നോക്കി അതിനു യോജിച്ച കര്‍ട്ടനുകളാണ് ഇന്‍റീരിയര്‍ ഡിസൈനറുടെ സഹായത്തോടെ തെരഞ്ഞെടുക്കേണ്ടത്. പല മെറ്റീരിയലുകളില്‍ കര്‍ട്ടന്‍ ലഭ്യമാണ്.
ഞൊറിഞ്ഞുടുത്ത സാരിപോലെ ഒരു ലോഹക്കമ്പിയില്‍ (റോഡ്) കര്‍ട്ടന്‍ ഉപയോഗിക്കാം. ഒരു വള്ളിയില്‍ പിടിച്ചുവലിച്ച് ചുരുട്ടാവുന്ന വിധത്തില്‍ കര്‍ട്ടനിടാം. സ്കാലപ് കര്‍ട്ടന്‍, ലെയര്‍ കര്‍ട്ടന്‍, ലൂപ് കര്‍ട്ടന്‍, ത്രെഡ് കര്‍ട്ടന്‍, ബീഡ് കര്‍ട്ടന്‍ എന്നിങ്ങനെ പല ഭാവത്തില്‍ ഉപയോഗിക്കാം. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം എന്നു മാത്രം.
ഒരു മുറിയേയോ ഹാളിനെയോ രണ്ടായി തിരിക്കാന്‍ ഉപയോഗിക്കുന്നതും എന്നാല്‍ കാഴ്ച പൂര്‍ണമായി മറക്കാത്തതുമായ കര്‍ട്ടനാണ് ബീഡ് കര്‍ട്ടന്‍. വര്‍ണ മനോഹരങ്ങളായ ബീഡ് കര്‍ട്ടനുകളില്‍ തുണിയല്ല ഉപയോഗിക്കുന്നത്. പ്യൂര്‍ ഗ്ളാസ്, ക്രിസ്റ്റല്‍, ആസ്ത്രേലിയന്‍ ഷെല്‍, ബോണ്‍, ട്രീറ്റഡ് പി.വി.സി, അക്രിലിക് ക്രിസ്റ്റര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണ് ബ്രീഡ് കര്‍ട്ടന്‍ നിര്‍മിക്കുക. കേരളത്തില്‍ ഇന്‍റീരിയര്‍ രംഗത്ത് ബ്രീഡ് കര്‍ട്ടനുകള്‍ ഇപ്പോള്‍ പ്രചാരത്തിലായി തുടങ്ങുന്നതേയുള്ളൂ. നല്ല വിലയുമാണ്, മീറ്റിന് 500 രൂപ മുതല്‍.
ഒന്നിലധികം പാളികളായി കര്‍ട്ടന്‍ ഇടുന്നതാണ് ലെയര്‍ കര്‍ട്ടന്‍. കര്‍ട്ടനു മുകളില്‍ തുണി കൊണ്ട് ഞൊറിയലങ്കാരം തീര്‍ക്കുന്നത് സ്കാലപ് കര്‍ട്ടന്‍. വളയങ്ങള്‍ കമ്പിയില്‍ (റോഡ്) ഘടിപ്പിച്ച് കര്‍ട്ടനിടുന്നത് ലൂപ് കര്‍ട്ടന്‍. വര്‍ണ നൂലുകള്‍ അടുത്തടുത്തായി തൂക്കി കര്‍ട്ടനിട്ടാലത് ത്രെഡ് കര്‍ട്ടന്‍. തുണി വാങ്ങി തയ്ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഐലിക് കര്‍ട്ടനും ലഭ്യം. വ്യത്യസ്തതകള്‍ എത്ര വേണമെങ്കിലുമുണ്ട്, പണമുണ്ടെങ്കില്‍. പണമില്ളെങ്കിലും വഴിയുണ്ട്. നൂറുരൂപക്കും 150 രൂപക്കുമൊക്കെ സാരി വാങ്ങാന്‍ കിട്ടും. അഞ്ചു മീറ്ററാണ് നീളം. ഇതു കര്‍ട്ടനാക്കിയാല്‍ ഭംഗിക്ക് ഒരു കുറവുമില്ല. ചെലവോ തുച്ഛവും.
കര്‍ട്ടന്‍ തെരഞ്ഞെടുക്കുമ്പോള്‍ നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്: മുറിയുടെ ഇന്‍റീരിയര്‍ കളര്‍ ടോണിനോട് ചേര്‍ന്ന് നില്‍ക്കണം. രണ്ട്: വൃത്തിയാക്കാന്‍ എളുപ്പമുള്ളതും വേഗം അഴുക്കു പിടിക്കാത്തതും ആകണം. മൂന്ന്: മെറ്റീരിയല്‍ ഈടു നില്‍ക്കുന്നതാവണം. നാല്: കൃത്യമായ അളവുകള്‍ മുന്‍കൂട്ടിയെടുത്ത് അതിനനനുസരിച്ചാവണം.
കര്‍ട്ടനു പകരം അടുത്ത കാലത്ത് പ്രചാരത്തിലായ മറ്റൊന്ന് ബൈ്ളന്‍ഡുകളാണ്. നേരിയ തടി പാളികള്‍ പോലുള്ള ബൈ്ളന്‍ഡുകള്‍ മുമ്പൊക്കെ ഹോട്ടലുകളിലും ഓഫിസുകളിലുമായിരുന്നു. ഇന്നത് വീടുകളിലും കാണാം. തുണി, വാഴനാര്, മറ്റ് പ്രകൃതി ദത്ത വസ്തുക്കള്‍, മുളയുടെ പാളികള്‍ എന്നിവ കൊണ്ടെല്ലാം നിര്‍മിച്ച ബൈ്ളന്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്.
തടി പാളികളും സിന്തറ്റിക് മെറ്റീരിയലും ഉപയോഗിച്ചുള്ള വെനീഷ്യന്‍ ബൈ്ളന്‍ഡും ചുരുട്ടിവെക്കാവുന്ന റോളര്‍ ബൈ്ളന്‍ഡും ലഭ്യമാണ്. എന്തിന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നീക്കാവുന്ന ബൈ്ളന്‍ഡുകള്‍ പോലും ഇപ്പോള്‍ ഉണ്ട്. പൊടി നിറഞ്ഞ അന്തരീക്ഷത്തിലും മറ്റും ബൈ്ളന്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. വൃത്തിയാക്കണമെങ്കില്‍ പെടാപാട് വേണ്ടിവരും എന്നതുതന്നെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.