അഴകോടെ ഒരുക്കാം അടുക്കള

പണ്ടുകാലത്ത് വീടിന്‍െറ പുറത്തുമാത്രം സ്ഥാനമുണ്ടായിരുന്ന അടുക്കള ഇപ്പോള്‍ വീടിനൊപ്പമത്തെിയെന്നു മാത്രമല്ല, രൂപകല്‍പന സമയത്ത് ഏറ്റവുമാദ്യം തീരുമാനിക്കപ്പെടുന്ന ഡിസൈനുകളിലൊന്നായി അടുക്കള ഒരുക്കം മാറുകയും ചെയ്തു. വൃത്തിക്കും വെടിപ്പിനുമൊപ്പം ആധുനിക സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള അടുക്കളകള്‍ വീട്ടമ്മമാരുടെ അഭിമാനത്തിന്‍െറ അടയാളം കൂടിയാണിന്ന്. വീടുകളുടെ ഡിസൈനിങ്ങില്‍ അടുക്കള ഇന്ന് ഒഴിച്ചുനിര്‍ത്താനാകാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ മനോഹരവും ഉപയോഗപ്രദവുമായ അടുക്കളയൊരുക്കുകയെന്നത് ഡിസൈനര്‍മാര്‍ക്ക് വെല്ലുവിളിതന്നെയാണ്. 

തെരഞ്ഞെടുക്കാന്‍ നിരവധി മോഡലുകള്‍
അടുക്കളയുടെ വിസ്തൃതി, ക്രമീകരണങ്ങള്‍ എന്നിവ അനുസരിച്ച് നിരവധി മോഡലുകളാണ് തെരഞ്ഞെടുക്കാനായി ഇന്നുള്ളത്. ഓപണ്‍ കിച്ചന്‍, മോഡുലാര്‍ കിച്ചന്‍, ഐലന്‍ഡ് കിച്ചന്‍, എല്‍ ഷേപ് കിച്ചന്‍, യു ഷേപ് കിച്ചന്‍, പെനിന്‍സുലാര്‍ കിച്ചന്‍ തുടങ്ങി ആഡംബരങ്ങള്‍ നിറഞ്ഞതും അല്ലാത്തതുമായ നിരവധി സ്റ്റൈലുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. 

അടുക്കളയിലെ പ്രധാനികളായ സിങ്ക്, ഫ്രിഡ്ജ്, കിച്ചന്‍ കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്ന വര്‍ക്കിങ് ട്രയാങ്കിള്‍ അടിസ്ഥാനമാക്കിയാണ് അടുക്കള ഡിസൈന്‍ ചെയ്യുന്നത്. ഇവ തമ്മിലുള്ള അകലം ആനുപാതികമായാല്‍ അടുക്കളയിലെ ജോലികള്‍ അനായാസം ചെയ്യാനാവും. 
ഏതു മോഡലായാലും തൊട്ടടുത്തായി ഫാമിലി ലിവിങ് ഉള്ള അടുക്കളകളോടാണ് ഏവര്‍ക്കും പ്രിയം. ടി.വി കണ്ടും അതിഥികളെ ശ്രദ്ധിച്ചും കുട്ടികളുമായി ആശയവിനിമയം നടത്തിയും അടുക്കളയിലെ അധികനേരം ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് ലിവിങ് തൊട്ടടുത്തുള്ള ഓപണ്‍ കിച്ചന്‍ നല്‍കുന്ന സൗകര്യങ്ങള്‍. 
 

ഓപണ്‍ കിച്ചന്‍
പാര്‍ട്ടീഷനുകളില്ലാതെ തികച്ചും ഓപണ്‍ ഫീല്‍ നല്‍കുന്ന കിച്ചനുകള്‍ ഇന്ന് ആധുനിക വീടുകളിലെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. കുറേക്കൂടി വിശാലത തോന്നുന്നതും ഡൈനിങ്ങിലേക്ക് തുറന്നിടുന്നതുമാണെങ്കില്‍ കുടുംബാംഗങ്ങളുമായി ആശയവിനിമയവും സാധ്യമാകുന്നതുമാണ് ഓപണ്‍ കിച്ചന്‍. ഡൈനിങ് ടേബിളിനോട് ചേര്‍ന്ന് സ്റ്റഡി ഏരിയ ഒരുക്കുകയാണെങ്കില്‍ പാചകത്തിനൊപ്പം തന്നെ കുട്ടികളുടെ പഠനകാര്യങ്ങളും ശ്രദ്ധിക്കാനാകുമെന്നത് മേന്മയാണ്. 

സ്ട്രെയിറ്റ് ലൈനും കോറിഡോറും
സിങ്കും ഫ്രിഡ്ജും കിച്ചന്‍ കൗണ്ടറും ഒരേ നിരയില്‍ സ്ഥാനം പിടിക്കുന്ന തരത്തില്‍ ചെറിയ സ്പേസില്‍ ഒരുക്കാവുന്നതാണ് സ്ട്രെയിറ്റ് ലൈന്‍ കിച്ചന്‍ അല്ളെങ്കില്‍ സിംഗ്ള്‍ ഗാലി എന്നറിയപ്പെടുന്നത്. ഒറ്റ ഭിത്തി വരുന്നതിനാല്‍ കാബിനറ്റുകള്‍ക്ക് സ്ഥാനമുണ്ടാകില്ളെന്നത് പോരായ്മയാണ്. സമാന്തരമായി രണ്ട് കൗണ്ടര്‍ ടോപ്പുകളുള്ള അടുക്കളയാണ് കോറിഡോര്‍ കിച്ചന്‍ അല്ളെങ്കില്‍ ഡബ്ള്‍ ഗാലി എന്ന പേരിലറിയപ്പെടുന്നത്. ഒരു കൗണ്ടര്‍ടോപ്പില്‍ സിങ്കും കിച്ചന്‍ കൗണ്ടറും എതിര്‍വശത്തെ കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്ജും സ്ഥാനംപിടിക്കുന്ന തരത്തിലാണ് രൂപകല്‍പന. വീട്ടമ്മക്ക് ഇടത്തും വലത്തും തിരിഞ്ഞ് അനായാസം ജോലികള്‍ ചെയ്തുതീര്‍ക്കാനാകുമെന്നതാണ് മെച്ചം. 

‘യു‘ ഷേപ്പും ‘എൽ’ ഷേപ്പും
മൂന്ന് വശങ്ങളിലും കൗണ്ടര്‍ടോപ്പുകളുള്ള U ഷേപ് ഡിസൈന്‍ അടുക്കള സ്ഥലവിസ്്തൃതി കുറഞ്ഞതായാലും കൂടിയതായാലും യോജിക്കുന്നതാണ്. കാണുമ്പോഴുള്ള ഭംഗിക്കു പുറമെ സ്റ്റോറേജിനു വേണ്ടത്ര സ്ഥലം, ഒരേ സമയം ഒന്നില്‍കൂടുതല്‍ പേര്‍ക്ക് പാചകംചെയ്യാനുള്ള സൗകര്യം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. L ഷേപ്പില്‍ ഡിസൈന്‍ ചെയ്യുന്ന അടുക്കളയില്‍ അടുത്തടുത്തായി രണ്ട് കൗണ്ടര്‍ടോപ്പുകള്‍ ഉണ്ടാവും. ഒരു കൗണ്ടര്‍ടോപ്പില്‍ സിങ്കും കിച്ചന്‍ കൗണ്ടറും സെറ്റ് ചെയ്താല്‍ രണ്ടാമത്തെ കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്ജിന് സ്ഥാനം കൊടുക്കാം. അടുക്കളക്ക് നല്ല വിശാലതയും വിസ്തൃതിയും തോന്നിപ്പിക്കുന്നതിന് ഈ ഡിസൈന്‍ ഗുണകരമായിരിക്കും. 

‘ജി’ഷേപ് കിച്ചന്‍
U ഷേപ്പില്‍ ഡിസൈന്‍ ചെയ്യുന്ന അടുക്കളകളുടെ പരിഷ്കരിച്ച രൂപമാണ് G ഷേപ് കിച്ചന്‍. മൂന്നു വശങ്ങളിലും കൗണ്ടര്‍ടോപ്പുകളുള്ള U ഷേപ്പിനോട് നാലാമത്തെ വശത്തായി ചെറിയ ഡൈനിങ് ടേബിളോ പാന്‍ട്രി കൗണ്ടറോ കൂട്ടിച്ചേര്‍ത്താല്‍ G ഷേപ് കിച്ചനൊരുക്കാം. ആവശ്യത്തിന് വിസ്തൃതിയുള്ള അടുക്കളകളില്‍ ഈ ഡിസൈന്‍ ഒരുക്കിയാല്‍ മാത്രമേ അഴകുള്ള അടുക്കളയാവൂ. 

അടുക്കള ഒരു ദ്വീപാക്കി മാറ്റാം
നല്ല വിസ്തൃതിയുള്ള അടുക്കളകള്‍ക്ക് യോജിക്കുന്നതാണ് ഐലന്‍ഡ് കിച്ചന്‍ ഡിസൈന്‍. അടുക്കളയുടെ ഒത്തനടുവില്‍ കിച്ചന്‍കൗണ്ടറിന് സ്ഥാനം നല്‍കി ദ്വീപിന്‍െറ ആകൃതിയില്‍ കൗണ്ടര്‍ടോപ്പുകള്‍ ഒരുക്കിയാണ് ഐലന്‍ഡ് കിച്ചന്‍ ഡിസൈന്‍ ചെയ്യുന്നത്. 
സ്റ്റൗ ഉള്‍പ്പെട്ട കിച്ചന്‍കൗണ്ടര്‍ അടുക്കളയുടെ മധ്യത്തായതിനാല്‍ ഇരുവശത്തുനിന്ന് പാചകം ചെയ്യാമെന്നതാണ് സവിശേഷത. അടുക്കളക്കൊപ്പംതന്നെ വര്‍ക്ക് സ്പേസും  ഒരുക്കാം. അടുക്കള ഐലന്‍ഡ് കണ്‍സെപ്റ്റിലാണെങ്കില്‍ പാചകത്തിനിടെ സറ്റോര്‍റൂമിലേക്കും വര്‍ക്ക് ഏരിയയിലേക്കും ഓടിനടക്കേണ്ട കാര്യമില്ളെന്ന് സാരം. 

പെനിന്‍സുലാര്‍ കിച്ചന്‍
ഐലന്‍ഡ് കിച്ചന്‍ ഡിസൈനില്‍ മധ്യഭാഗത്ത് വരുന്ന കിച്ചന്‍കൗണ്ടര്‍ ഭിത്തിയില്‍ വരുന്ന തരത്തില്‍ ഐലന്‍ഡ് ഡിസൈന് പുതുമ പകരുന്നതാണ് പെനിന്‍സുലാര്‍ കിച്ചന്‍ ഡിസൈന്‍. ഒരു കൗണ്ടര്‍ടോപ്പില്‍ ഫ്രിഡ്ജും സിങ്കും ക്രമീകരിച്ചാല്‍ സമാന്തരമായ കൗണ്ടര്‍ടോപ്പില്‍ കിച്ചന്‍കൗണ്ടറിന് സ്ഥാനം നല്‍കാം. ഇഷ്ടാനുസരണം മറിച്ചും നല്‍കാം. വിശാലതയുള്ള അടുക്കളയും എന്നാല്‍ ഭിത്തികള്‍ ചെറുതുമാണെങ്കില്‍ ഏറെ ഭംഗിയുള്ള അടുക്കളയൊരുക്കാന്‍ ഏറ്റവും മികച്ച ഡിസൈനാണിത്.

Tags:    
News Summary - kitchen designs- interior design- modular kitchen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.