ആധുനികതയും പഴമയും നിറഞ്ഞ വീട്, ലിവിങ് റൂമിനുള്ളിലെ സർപ്രൈസ്; തന്‍റെ പുത്തൻ വീടിന്‍റെ വിശേഷം പങ്ക് വെച്ച് സോനാക്ഷി സിൻഹ

ഹിന്ദി സിനിമാ സീരിയൽ താരം സോനാക്ഷി സിൻഹ താൻ സ്വന്തമാക്കിയ പുതിയ വീടിന്‍റെ വിശേഷങ്ങൾ തന്‍റെ യൂടൂബ് ചാനലിലൂടെ പങ്കു വെച്ചിരിക്കുകയാണ്. അടുത്തിടെ വിവാഹം കഴിച്ച ഇവർ വിവാഹത്തിന് ഏറെ നാൾ മുമ്പ് വീടിനു വേണ്ടി സമ്പാദിക്കാൻ തുടങ്ങിയിരുന്നു. നിർമാണത്തിന്‍റെ ദൃശ്യങ്ങൾ താരം ഇടക്കിടക്ക് തന്‍റെ യൂടൂബ് ചാനലിലൂടെ പങ്ക് വെക്കുകയും ചെയ്യുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം തന്‍റെ പണി കഴിഞ്ഞ വീടിന്‍റെ പൂർണ ദൃശ്യങ്ങൾ ആരധകർക്കായി പങ്കു വെച്ചു.


വെള്ളയും ബീജും കലർന്ന ശാന്ത നിറത്തിലുള്ള ചുമരുകൾ ദമ്പതികളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ലിവിങ് റൂമിന്‍റെ നടുവിൽ സ്ഥാപിച്ചിട്ടുള്ള ബൈക്കാണ് വീടിന്‍റെ പ്രധാന ആകർഷണം. തന്‍റെ ജീവിത പങ്കാളിയായ സഹീറിന്‍റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു അതെന്ന് സോനാക്ഷി പറയുന്നു.

ഏസ്തറ്റിക്കായ കല്ലുകളും, വലിയ പച്ച നിറത്തിലുള്ള ഡ്രാഗൺ ഫ്ലൈ വാൾ ആർട്ടും പല ആകൃതിയിലുള്ള കണ്ണാടികളും കൊണ്ട് വീടിനുള്ളിലെ ഓരോ ഇടവും വളരെ ഭംഗിയായി ഒരുക്കിയിട്ടുണ്ട്. ബാൽക്കണിയിൽ ഇരുവർക്കും സ്നേഹ സംഭാഷണങ്ങൾ നടത്തുന്നതിന് പ്രത്യേക ഇടം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

കല്ല് പതിച്ച ചുമരും തടി ഫ്രെയിമിൽ തീർത്ത കണ്ണാടിയും ഒക്കെയായി ആധുനികതയും പഴമയും സംയോജിപ്പിച്ചാണ് വാഷ്റൂം തയാറാക്കിയിട്ടുള്ളത്. വീട്ടു വിശേഷങ്ങൾക്കൊപ്പം ബാൽക്കെണിയിൽ വെച്ചെടുത്ത ചില വിവാഹ ചിത്രങ്ങളും സോനാക്ഷി പങ്കു വെച്ചു.

Tags:    
News Summary - Sonakshi Sinha shared their photos of newly built home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.