അടുക്കളയുടെ അഴകിന്​​​ ഗ്രാനൈറ്റ്​ വർക്ക്​ടോപ്​

പ്രൗഢിയും അഴകും അടുക്കുംചിട്ടയുമുള്ള അടുക്കളയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെക്കാനും സാധനങ്ങൾ ചിട്ടയോടെ വെക്കാനുമെല്ലാം അതിനൂതന സൗകര്യങ്ങളുമായാണ്​ പുത്തൻ അട​ുക്കളകൾ ഒരുങ്ങുന്നത്​.

അടുക്കളയില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടം കിച്ചൺ വർക്ക്​ടോപ്പാണ്​. കുക്കിങ്​ റേഞ്ചും പാത്രം കഴുകുന്ന സിങ്കും മുതൽ തേങ്ങ ചുരണ്ടാനുള്ള ചിരവ വരെ ഘടിപ്പിക്കുന്നത്​ കിച്ചൺ വർക്ക്​ടോപ്പിലാണ്​. അടുക്കളയുടെ ആകർഷണ കേന്ദ്രവും ഇൗ ഭാഗം തന്നെ.

ഭക്ഷണം പാകം ചെയ്യുന്ന ഇടമായതിനാൽ എണ്ണയും വെള്ളവും ചൂടും അഴക്കുമെല്ലാം പുരണ്ട്​ അല​േങ്കാലമാകാനുള്ള സാധ്യത കൂടുതലാണ്​. സിങ്കി​​​​െൻറ ഏരിയയിൽ എപ്പോഴും വെള്ളം വീഴുന്നതിനാലും ഒാവൻ, മിക്​സി തുടങ്ങിയവ കിച്ചൺ ടോപ്പിൽ ​വെച്ച്​ ഉപയോഗിക്കുമെന്നതിനാലും ഇൗ സ്​പേസിലേക്ക്​ ഏറ്റവും മികച്ച മെറ്റീരിയൽ തന്നെ തെരഞ്ഞെടുക്കണം. എപ്പോഴും വൃത്തിയാക്കി വെക്കേണ്ട ഭാഗമായതിനാൽ കിച്ചൺ വർക്ക്​ സ്​പേസിന്​ വുഡൻ-സെറാമിക്​ ടൈലുകളേക്കാൾ ഉചിതം ​ ഗ്രാനൈറ്റാണ്​. ഗ്രാനൈറ്റ് നല്‍കുന്ന ലുക്ക് വേറിട്ടതാണ്. രണ്ടോ മൂന്നോ മീറ്റര്‍ നീളമുള്ള ഷീറ്റായി ഗ്രാനൈറ്റ് ലഭ്യമാണ്.

പ്രധാന ഇടമായ വർക്ക്​ സ്​പേസിൽ ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ വിരിച്ചാല്‍ അടുക്കളക്ക്​ നല്ല ലുക്ക് കിട്ടും. മനോഹരമായ പാറ്റേണുകളിലും നിറങ്ങളിലുമുള്ള ഗ്രാനൈറ്റുകൾ ഇന്ന്​ വിപണിയിലുണ്ട്​. നിങ്ങളുടെ അകത്തളത്തി​​​​െൻറ തീമിനനുസരിച്ച്​ കിച്ചൺ ടോപ്പിനുള്ള ഗ്രാനൈറ്റ്​ തെരഞ്ഞെടുക്കാം. ​ഗ്രേ, പിങ്ക്​, ബേയ്​ജ്​, ബ്രൗൺ, ഗോൾഡ്​, ക്രീം, ബ്ലാക്​ നിറങ്ങളിലുള്ള ഗ്രാനൈറ്റ്​ നിങ്ങളുടെ അടുക്കളക്ക്​ അഴകു നൽകും.

നാച്ചുറൽ സ്​റ്റോണായതിനാൽ ഗ്രാനൈറ്റിന്​ നല്ല കടുപ്പമുണ്ട്​. അതിനാൽ പാത്രങ്ങളോ കനമു​ള്ള ഉപകരണങ്ങളോ വീണാലും ഇത്​ പൊട്ടില്ല. ടൈലാണെങ്കിൽ പെട്ടന്ന്​ പൊട്ടുകയും പോറൽ വീഴുകയും ചെയ്യും. എന്നാൽ ഗ്രാനൈറ്റ്​ വിരിച്ചാൽ ഇൗ കുഴപ്പങ്ങൾ ഒഴിവാക്കാം.

ഗ്രാനൈറ്റിന്​ ചൂടിനെ ചെറുക്കാനുള്ള കഴിവുണ്ട്​. എത്ര ചൂടുള്ള വസ്​തുവും പേടികൂടാതെ കിച്ചൺ ടോപ്പിൽ വെക്കാം. ടൈലിൽ ചൂടുള്ള പാത്രങ്ങൾ സ്ഥിരമായി വെക്കുകയാണെങ്കിൽ അവിടം നിറമങ്ങി കേടാകും. എന്നാൽ ഗ്രാനൈറ്റി​ൽ ചൂടുള്ള വസ്​തുക്കൾ വെച്ചാലും നിറം മങ്ങുകയോ ​പാടുവീഴുകയോ ​െചയ്യില്ല.

ഗ്രാനൈറ്റാണ്​ കിച്ചൺ ടോപ്പിലെങ്കിൽ വൃത്തിയാക്കാനും എളുപ്പമാണ്​. ഗ്രാനൈറ്റ്​ മിനുസമേറിയതായതിനാൽ കറപിടിക്കില്ല. വെള്ളം, എണ്ണ, ഭക്ഷണ അവശിഷ്​ടങ്ങൾ എന്നിവ വീണാലും അനായാസം തുടച്ചെടുക്കാൻ കഴിയും. ഗ്രാനൈറ്റ് തറക്ക്​ തിളക്കം കിട്ടാന്‍ ആല്‍ക്കഹോള്‍ ക്ലീനറുകളും ഉപയോഗിക്കാം.

Tags:    
News Summary - Granite kitchen worktops are the best- Griham news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.