Photo: JANIS NAHA (360 Degree Design), Location: Landmark Villa, Calicut , Client: Mrs. Jumana Bhaig

സോഫ്റ്റ് ഫര്‍ണിഷിങ് അത്ര സോഫ്റ്റല്ല

വീടുപണി തുടമ്പോഴേ അകത്തളങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ആധിയാകും. മിക്കവരും ഫര്‍ണിച്ചര്‍, ലൈറ്റിങ്, പെയിന്‍്റിങ് എന്നീ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സോഫ്റ്റ് ഫര്‍ണിഷിങ്. ഹാളിലിടുന്ന ചവിട്ടി മുതല്‍ കിടപ്പുമുറിയുടെ കര്‍ട്ടനും അടുക്കളയിലെ ടവലും വരെ അടുക്കള ക്രമീകരണത്തിന്‍റെ ഭാഗമാണ്. സൂക്ഷ്മമായ പ്ളാനും ഭാവനയുമുണ്ടെങ്കില്‍ വീടിന്‍റെ ശൈലിക്കും വീട്ടുകാരുടെ അഭിരുചിക്കുമനുസരിച്ച് അകത്തളമൊരുക്കാം.

സോഫ്റ്റ് ഫര്‍ണിഷിങ്

അകത്തള ക്രമീകരണത്തില്‍ ഫര്‍ണിച്ചറുടെ പ്രാധാന്യത്തോടൊപ്പം തന്നെയാണ് സോഫ്റ്റ് മെറ്റീരിയലുകളുടെ ഉപയോഗം. കര്‍ട്ടണ്‍, കുഷനുകള്‍, റഗ്ഗ്, കാര്‍പെറ്റ്, ബെഡിങ് എന്നിവയെല്ലാം വീടിനെ മനോഹരിയാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. കര്‍ട്ടണ്‍, കര്‍ട്ടണ്‍ ടൈ ബാക്ക്, കര്‍ട്ടണ്‍ ഹോള്‍ഡര്‍, കുഷ്യന്‍ കവറുകള്‍, ഹൈലൈറ്റ് കുഷ്യന്‍, മുഷിഞ്ഞ തുണിയിടാനുള്ള ലോണ്‍ട്രി ബാസ്കറ്റ് വരെ ചവിട്ടി, തറയില്‍ ഇരിക്കാന്‍ ഫ്ളോര്‍ കുഷ്യന്‍ , പ്രിന്‍റഡ് ടിഷ്യൂ പേപ്പര്‍, വോള്‍ ക്ളാഡിങ് എന്നിവ ഇന്‍റീരിയറിനെ സമ്പന്നമാക്കും. 

വിവിധ തരത്തിലുള്ള കര്‍ട്ടനുകള്‍, കര്‍ട്ടന്‍ റോഡ്, ഹോള്‍ഡര്‍, ടൈ എന്നിവയെല്ലാം വിപണിയിലുണ്ട്. ഇന്‍റീരിയറില്‍ കര്‍ട്ടണ്‍  സ്റ്റൈലിങ് പ്രാധാന്യമുണ്ട്. മുറിയിലത്തെുന്ന വെളിച്ചം, ജനലകുകളുടെ സ്ഥാനം, വലുപ്പം, അവിടെയുള്ള ഫര്‍ണിച്ചറിന്‍്റെ ഉപയോഗം എന്നിവക്കെല്ലാം അനുയോജ്യമായി വേണം കര്‍ട്ടണ്‍ ഡിസൈന്‍ ചെയ്യാന്‍. സ്വീകരണമുറിയിലെ സോഫക്കു പിറകിലുള്ള ജനലില്‍ ഫ്ളീറ്റര്‍ കര്‍ട്ടണ്‍ ഇടുമ്പോള്‍, അത് ആ ഭാഗത്തു കൂടെയുള്ള സഞ്ചാരത്തിന് തടസമുണ്ടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.

അകത്തളത്തില്‍ പൊതുവായി നല്‍കുന്ന നിറത്തിനോട് അനുയോജ്യമായി വേണം കര്‍ട്ടനുകളും കുഷനുകളും  തെരഞ്ഞെടുക്കാന്‍.  ലിവിങ് സ്പേസില്‍ ഒരു ലെയറുള്ള ഡിസൈനര്‍ കര്‍ട്ടനോ റോമന്‍ സ്റ്റൈല്‍ കര്‍ട്ടനോ ഉപയോഗിക്കുന്നത് സ്വാഭാവിക വെളിച്ചത്തെ അകത്തത്തെിക്കാന്‍ സഹായിക്കും. സോഫയില്‍ കുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒന്ന് ഹൈലെറ്റ് കുഷനായി കൊടുക്കുക. ഹൈലറ്റ് കുഷന്‍ മറ്റു കുഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം. അതേസമയം മുറിയുടെ തീമിന് ചേരുന്നതുമാകണം. യൂറോപ്യന്‍ സ്റ്റൈല്‍ സോഫയില്‍ പരമ്പരാഗത ഇന്ത്യന്‍ ഡിസൈനിലുള്ള കുഷനുകള്‍ ഇട്ടാല്‍ ചേര്‍ച്ചയുണ്ടാകില്ല.

photo courtesy JANIS NAHA (360 Degree Design) Client:Vaseem Ahamed, Farook

ഫാമിലി ലിവിങ് സ്പേസില്‍ കര്‍ട്ടനിലും ബൈ്ളന്‍ഡിലുമെല്ലാം പുതുമ പരീക്ഷിക്കാവുന്നതാണ്. രസകരമായ പ്രിന്‍റുള്ള കര്‍ട്ടനുകളോ, സ്വകാര്യതക്കായി ഒന്നില്‍ കൂടുതല്‍ ലെയറുള്ള കര്‍ട്ടനുകളോ ഉപയോഗിക്കാം. വീട്ടിലുള്ളവരുടെ അഭിരുചിക്കനുസരിച്ച് വെളിച്ചം കടത്തിവിടുന്ന ബൈ്ളഡറുകളോ റോമന്‍ കര്‍ട്ടനുകളോ ഉപയോഗിക്കാം. വീട്ടില്‍ ഒത്തുചേരാനുള്ള ഇടമെന്ന നിലയില്‍ ഇവിടെ ഇരിക്കാന്‍ ഫ്ളോര്‍ കുഷനുകളും റഗ്ഗുകളും ഉപയോഗിക്കുന്നവരുമുണ്ട്.

ഡൈനിങ് സ്പേസില്‍ കര്‍ട്ടണ്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ലെയറുള്ളതും ഫ്ളീറ്റഡ് ആയതും ഒഴിവാക്കുന്നതാണ് നല്ലത്. ലളിതമായതും ഡൈനിങ് സ്പേസിന്‍റെ തീമിനോട് ലയിക്കുന്നതുമായ കര്‍ട്ടണ്‍ തെരഞ്ഞെടുക്കാം. ടേബിളിനു മുകളില്‍ തീമിനനുസരിച്ച റണ്ണറുകള്‍ ഉപയോഗിക്കുന്നതും വേറിട്ട ഭംഗി നല്‍കും. ഡൈനിങ് ടേബിളില്‍  ഡിസൈനിലുള്ള ടിഷ്യു പേപ്പറുകളും ഇന്ന് വിപണിയിലുണ്ട്.

കിടപ്പുമുറിയില്‍ ബെഡ്ഷീറ്റ്, ക്വില്‍റ്റ്, കുഷനുകള്‍, കര്‍ട്ടന്‍ ഇവയിലൂടെ മുറി നിറപ്പകിട്ടാര്‍ന്നതാക്കാം. മുറിയുടെ തീമിനനുസരിച്ച് വേണം ഇടയെല്ലാം ഒരുക്കാന്‍. ഒരു കളര്‍ തീമില്‍ മുറി സജീകരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ചുവപ്പ് നിറമാണ് മുറിക്ക് നല്‍കുന്നതെങ്കില്‍ ബെഡ് ഷീറ്റ്, ക്വില്‍റ്റ്, കുഷനുകള്‍, കര്‍ട്ടനുകള്‍ എന്നിവ ആ തീമില്‍ കൊണ്ടുവരണം. എന്നാല്‍ ചുവപ്പിന്‍റെ തന്നെ പല നിറങ്ങള്‍ ഉപയോഗിക്കുന്നത് അരോചകമാകും. ചുവപ്പിനൊപ്പം ചേരുന്ന വെള്ള, ഐവറി, ആഷ്, മഞ്ഞ എന്നിങ്ങനെയുള്ള നിറങ്ങള്‍ തീമില്‍ സയോജിപ്പ് നല്‍കാം. ബെഡ് ഷീറ്റ് റെഡാണെങ്കില്‍ കുഷനുകള്‍ ഐവറിയില്‍ റെഡ് പൂക്കളുള്ളതോ മറ്റോ ആകാം. കുഷനുകള്‍ ഒരേ ശൈലിയിലുള്ളതാകാന്‍ ശ്രദ്ധിക്കണം.

photo courtesy:JANIS NAHA, (Art Legends)
 

കുന്ദന്‍ വര്‍ക്കുള്ള കുഷനൊപ്പം  മോഡേണ്‍ ലുക്കുള്ള കുഷനിട്ടാല്‍ ചേരില്ല. കട്ടില്‍ ഇട്ട ശേഷം അതിനു താഴെ കൂടുതല്‍ സ്പേസുണ്ടെങ്കില്‍ മനോഹരമായ റഗ്ഗ് മുറിയുടെ ചാരുത വര്‍ധിപ്പിക്കും കിടപ്പുമുറിയിലെ  കര്‍ട്ടനുകള്‍ സ്വകാര്യതക്ക് മുന്‍തൂക്കം നല്‍കുന്നതും അതേസമയം വെളിച്ചം കടത്തിവിടുന്നതും ആയിരിക്കണം.

മുറിയുടെ തീമിനു യോജിച്ച നിറത്തിലുള്ള കര്‍ട്ടനുകളാണ് തെരഞ്ഞെടുക്കേണ്ടത്. കര്‍ട്ടനുകള്‍ മൂന്നു ലെയറായി ഉപയോഗിക്കുന്നത് മുറിയുടെ ഭംഗി വര്‍ധിപ്പിക്കും. ചെറിയ ഒറ്റപാളിയുള്ള ജനലാണെങ്കില്‍ റോമല്‍ കര്‍ട്ടന്‍ നല്‍കാം.

അടുക്കളയില്‍ ഫുള്‍ കര്‍ട്ടനുകള്‍ക്ക് പകരം ബൈ്ളന്‍ഡറുകള്‍, റോമന്‍ കര്‍ട്ടന്‍ എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം. ചെറിയ ജനലുകള്‍ക്ക് ഫ്ളീറ്റഡ്  കര്‍ട്ടനേക്കാള്‍ ചേരുക ബൈ്ളന്‍ഡറുകളും റോമന്‍ കര്‍ട്ടനുമാണ്.

ലൈറ്റിങ്
വെളിച്ചവിതാനത്തില്‍ സ്പേസിലെ ഫങ്ഷനാണ് പ്രധാന്യം നല്‍കേണ്ടത്. വാള്‍ വാഷിങ് ലൈറ്റും സീലിങ്ങിലെ ലൈറ്റിങ്ങുമാണ് മുറികള്‍ക്ക് അലങ്കാരമാവുക. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി ലൈറ്റ് കൊടുക്കാന്‍ ശ്രദ്ധിക്കണം. കിടപ്പുമുറിയില്‍  സ്റ്റഡി ടേബിള്‍ ഇടേണ്ടിവരുകയാണെങ്കില്‍ അവിടെ ലൈറ്റ് വേണം. കിടന്നു വായിക്കുന്നവരാണെങ്കില്‍ ബെഡ് ലാംമ്പ്  സജീകരിക്കണം. കബോര്‍ഡുകളുടെയും വാര്‍ഡ്രോബിന്‍റെയും ഉള്ളില്‍ വെളിച്ചം ലഭിക്കത്ത രീതിയില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍കൊണ്ടുള്ള അലങ്കാരവുമാവാം. 

photo courtesy JANIS NAHA (360 Degree Design), Client: Cresent, May Flower Apartments , Calicut
 

ലിവിങ് റൂമില്‍ വാംലൈറ്റിങ്ങാണ് യോജിക്കുക. ക്ളാഡിങ്, നിഷേ സ്പേസ് എന്നിങ്ങനെയുള്ള ആക്സസറീസിനെ എടുത്തു കാണിക്കാന്‍ സ്പോട്ട് ലൈറ്റ് നല്‍കാം.  കിടപ്പുമുറിയില്‍ മൂഡ്ലൈറ്റ്, ആക്സന്‍റ് ലൈറ്റ് എന്നിവയാകാം. ഡൈനിങ് സ്പേസിലാണെങ്കില്‍ പെഡന്‍റ് ലൈറ്റാണ് ചേരുക. കബോര്‍ഡുകള്‍, ക്രോക്കറി ഷെല്‍ഫ് എന്നിവക്ക് സ്പോട്ട് ലൈറ്റ് നല്‍കാം. വെളിച്ചം കിട്ടാത്ത കോര്‍ണറുകളിലേക്ക് ലീനിയര്‍ ലൈറ്റിങ് ചെയ്യാം.

 

ജാനിസ് നഹ സാജിദ്
ഇന്‍റീരിയര്‍ കണ്‍സല്‍റ്റന്‍റ്
360 ഡിഗ്രി ഡിസൈന്‍
കോഴിക്കോട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.