അടിമുടി മാറി കിടിലനായി

പഴക്കമുള്ള വീട്. എന്നാല്‍ മുഴുവനായും പൊളിച്ചുമാറ്റി പണിയുകയെന്നതിനോട് യോജിപ്പുമില്ല. പിതാവിന്‍റെ റിട്ടയര്‍മെന്‍റ് പാര്‍ട്ടിക്ക് മുമ്പ് വീട് പുതുക്കണമെന്ന ആവശ്യവുമായാണ്​  ഷിംലി ഡിസൈനര്‍ എം.കെ ഷഫീഖിനെ സമീപിച്ചത്​. ഒന്നര മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ച സമയത്തിലും മുമ്പ് ആരെയും അതിശയിപ്പിക്കുന്ന പുതുമയോടെ വീടിന്‍റെ മുഖഛായ മാറ്റി നല്‍കി.  അടിമുടിമാറി കിടിലന്‍ ലുക്കിലേക്ക് വീടെത്തി.

എക്സ്റ്റീരിയറില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാല്‍ ഇന്‍റീരിയര്‍ കൻറംപററി ശൈലിയിലേക്ക് മാറ്റി. പഴയ ശൈലിയിലുള്ള ഷോകേസുകള്‍, സീലിങ്, റാക്ക് എന്നിവ റീഡിസൈനിങ്ങില്‍ ചെറിയ വെല്ലുവിളികള്‍ ഉയര്‍ത്തി​.

ലിവിങ് ഏരിയ


ലിവിങ് ഹാളിലെ ഷോകേസിലെ തട്ടുകളെല്ലാം  മാറ്റി പുത്തന്‍ ശൈലിയിലുള്ള ക്യൂരിയോ ആക്കി മാറ്റി.   ഇതില്‍ മുറിയുടെ  തീമിനനുസരിച്ച  നിറം തന്നെ നല്‍കി . ക്യൂരിയോസ് ചെയ്ത ചുവരില്‍ അതേ തീമിലുള്ള വാള്‍ പേപ്പര്‍ ഒട്ടിച്ചത് ലിവിങ് ഏരിയയെ കന്‍റംപററി ലുക്കിലത്തെിച്ചു.

ഡൈനിങ് റൂം

ഡൈനിങ് റൂമിലെ കോക്കറി ഷെല്‍ഫ് പൊളിച്ചു മാറ്റി നിഷേ സ്പേസ് മോഡലിലുള്ള ക്യൂരിയോ നല്‍കി. പഴയ വാഷ് ബേസിനുപകരം കൗണ്ടര്‍ ടോപ്പ് ബേസിനാക്കി മാറ്റി. ഒപ്പം ഹാളില്‍ നിന്നും അടുക്കളയിലേക്കുള്ള കാഴ്ചയെ മറക്കാന്‍ അവിടെ സ്ളെഡിങ് ഡോറും നല്‍കി. പൊളിച്ചുമാറ്റിയ ഷെല്‍ഫിന്‍റെ ഫ്രെയിം ഉപയോഗിച്ചാണ് സ്ളെയിഡിങ് ഡോര്‍ ഉണ്ടാക്കിയത്.

ബെഡ്റൂം
കിടപ്പുമുറികളിലെ കട്ടിലുകളും മറ്റു ഫര്‍ണിച്ചറുകളും റീപെയിന്‍റ് ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്തത്. അപ്ഹോള്‍സ്റ്ററി പൊസിഷനില്‍ ഹൈലെറ്റിനു വേണ്ടി വാള്‍പേപ്പര്‍ ഒട്ടിച്ചു. കിടപ്പുമുറികളിലെല്ലാം  ഡ്രസിങ് സ്പേസും വാഡ്രോബുകളും നല്‍കി. മുറികളിലെല്ലാം മാക്സിമം സ്റ്റോറേജെന്ന ആശയം വീട്ടുകാര്‍ക്കും ഇഷ്ടമായി.  ഒരു റൂമില്‍ ഉണ്ടായിരുന്ന പഴയ ഷോകേസ് ലൈബ്രറി ഷെല്‍ഫാക്കി മാറ്റി എടുത്തു.

മാസ്റ്റര്‍ ബെഡ്റൂം
മാസ്റ്റര്‍ ബെഡ്റൂം അടിമുടി മാറ്റി എടുക്കുകയാണ് ഉണ്ടായത്. വലിയ മുറിയായതിനാല്‍ ഇന്‍റീരിയര്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തടസമുണ്ടായില്ല. കന്‍റംപററി ശൈലിയിലുള്ള  ഒരു ജാലി ഡിസൈനാണ് മാസ്റ്റര്‍ ബെഡ്റൂമില്‍ നല്‍കിയിട്ടുള്ളത്. മുറിയില്‍ ആധുനിക സൗകര്യങ്ങളുള്ള വാഡ്രോബുകളും ഒരുക്കി.

വാഡ്രോബിനും  സീലിംഗിനും ചുവരില്‍ കൊടുത്ത ജാലി ഡിസൈനിന്‍റെ ഫ്രെമിനുമെല്ലാം 'ഗ്രൂ' ഡിസൈന്‍ നല്‍കിയത് മോഡേണ്‍ ലുക്ക് നല്‍കുന്നു.  ഡ്രസിങ് ടേബിളിനൊപ്പം നാല് ബോക്സ് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. സ്റ്റോറേജ് സ്പേസ് ആക്കി ഉപയോഗിക്കാവുന്ന രീതിയിലാണിത് ഒരുക്കിയത്. ഡ്രസിങ് ടേബിളിന്‍റെ ഡ്രോകള്‍ക്കും 'ഗ്രൂ' ഡിസൈന്‍ നല്‍കിയിട്ടുണ്ട്. ഇവിടത്തെ കട്ടിലിലിനും അതിനോട് ചേര്‍ന്നുള്ള ചുവരിലെ ഡിസൈനും ചെക്ക് ഡിസൈനാണ് നല്‍കിയിയത്. മുറിയില്‍ കര്‍ട്ടനു പകരം ബ്ളെന്‍ഡാണ് കൊടുത്തത്.

ലൈറ്റിങ്
ഇന്‍റീരിയറില്‍ വെളിച്ചവിതാനത്തിനുള്ള പങ്ക് ചെറുതല്ല. ലൈറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിട്ടുണ്ട്. ക്യൂരിയോസും സീലിംഗിലുമെല്ലാം എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചു.

സീലിംഗ്
പഴയ വീട്ടില്‍ റൂഫിന്‍റെ അടിഭാഗത്തു സീലിംഗ് ഓടുകള്‍ പതിച്ചിരുന്നു. ഇതു ഇളക്കി മാറ്റാതെ സീലിംഗ് ചെയ്യണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. ചൂട് തടയാന്‍ സീലിംഗ് ഓടുകള്‍ നല്ലതാണെന്ന് അറിയാമായിരുന്നതിനാല്‍ സ്ക്വയര്‍ പൈപ്പ് ഉപയോഗിച്ച് ചെറിയ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കിലൂടെ ഒരു  ഫ്രെയിം നല്‍കി. ഈ ഫ്രെയിമിലേക്ക് ജിപ്സം ചാനലുകള്‍ പിടിപ്പിച്ചുകൊണ്ടാണ് സീലിംഗ് മനോഹരമാക്കിയത്. ഗ്രൗണ്ട് ഫ്ളോറിലെ റൂമുകളിലും ഈ രീതിയില്‍ ആണ് സീലിംഗ് നല്‍കിയത്. സീലിംഗ് ഓടുകള്‍ നില നിര്‍ത്തി ചെയ്തത് അകത്തളത്തില്‍ കൂടുതല്‍ കുളിര്‍മ പകര്‍ന്നു.

ഒന്നാംനിലയിലെ ലിവിങ് ഏരിയയില്‍ ഷോക്കേസിനും സീലിംഗിനുമെല്ലാം പുതിയ തരം ഡിസൈനാണ് നല്‍കിയിട്ടുള്ളത്. ഇവിടെ പഴയ വീടിന്‍റെ ഭാഗമായി അകത്തു ഉണ്ടായിരുന്ന സണ്‍ഷെഡ്, റാക്കുകളാക്കി മാറ്റി.

വീട്ടിലെ പഴയ വാതിലുകളും ജനലുകളും അതേപടി നിലനിര്‍ത്തി. അതെല്ലാം  സ്പ്രെ പെയ്ന്‍റിംഗിലൂടെ വൈറ്റ് കളര്‍ ആക്കി .

ചുവരിലെ പ്ളാസ്റ്ററിങ്ങും മാറ്റിയില്ല. കൂടുതല്‍ മിനുപ്പും പുതുമയും കിട്ടാന്‍ ചുവരുകളെല്ലാം പുട്ടിയിട്ട് പെയിന്‍റ് ചെയ്യുകയാണുണ്ടായത്. അടുക്കളയില്‍  കൂടുതല്‍  കാബിനറ്റുകള്‍ പണിതു. പഴയ റാക്ക് കാബിനറ്റുകളാക്കി സ്റ്റോറേജ് സ്പേസ് കൂട്ടി.

ഡിസൈനര്‍
ഷഫീഖ് എം.കെ
ദയാ വുഡ്സ് ഇന്‍റീരിയര്‍ ഡിസൈനേഴ്സ്
9745 22 04 22

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.