ഊണുമുറി ഒരുക്കാം

വീട്ടിലെ ഒരോയിടവും ആകര്‍ഷണീയമായിരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുക. വീട്ടുകാരുടെ അഭിരുചിയും കലാവാസനയുമെല്ലാം ഒരോ ഇടങ്ങളിലും പ്രത്യഷമായോ പരോക്ഷമായോ പ്രതിഫലിക്കും.  സിറ്റ് ഒൗട്ട് മുതല്‍ വര്‍ക്ക് ഏരിയവരെ മട്ടിലും കെട്ടിലും പുതുമ വരുത്താനും ശ്രദ്ധിക്കാറുണ്ട്. ലിവിങ് റൂമും ബെഡ്റൂമും കിടപ്പുമുറിക്കുമുള്ള പ്രധാന്യം തന്നെയാണ് വീടകങ്ങളില്‍ ഊണുമുറിക്കുമുള്ളത്.
ഡൈനിങ് സ്പേസ് വേര്‍തിരിച്ചു നല്‍കാതെ ലിവിങ് റൂമിനൊപ്പമോ ഫാമിലി ലിവിങ്ങിനൊപ്പമോ നല്‍കുന്ന പതിവാണ് പുത്തന്‍ ഡിസൈനിങ് ശൈലിയില്‍ കണ്ടുവരുന്നത്. എന്നാല്‍ ഡൈനിങ് ഡൈനിങ് സ്പേസ് വീടിന്‍റെ പ്രധാന ഏരിയയായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനുള്ള മേശയും കസേരകളും പാത്രങ്ങള്‍ ഒതുക്കാനുള്ള ക്രോക്കറി ഷെല്‍ഫിനുമപ്പുറം ട്രെന്‍ഡി ഇന്‍റീരിയറില്‍ ഊണുമുറിയും എത്തി.

ഡൈനിങ് ഏരിയ കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വലുപ്പം നിശ്ചയിക്കേണ്ടത്. കന്‍റംപററി, മോഡേണ്‍, ട്രഡീഷ്ണല്‍, വെസ്റ്റേണ്‍  ഏതു ശൈലിയിലാണ് ഇന്‍റീരിയര്‍ ഒരുക്കേണ്ടതെന്നും മനസിലുണ്ടാകണം. അടുക്കളയോടു ചേര്‍ന്നും എന്നാല്‍ ലിവിങ് റൂമില്‍ നിന്ന് പെട്ടന്ന് കാഴ്ചയത്തൊത്ത രീതിയിലുമായിരിക്കണം ഊണുമുറിയുടെ സ്ഥാനം. ഫാമിലി ലിവിങ്ങിനൊപ്പമോ വേര്‍തിരിച്ച് നല്‍കുകയാണെങ്കില്‍ ഫാമിലി സ്പേസിനോട് ചേര്‍ന്ന ഇടമോ ഊണുമുറിക്കായി മാറ്റിവെക്കാം.  

ഊണ്‍മേശ തന്നെ ഒന്നാമന്‍

ഊണുമുറിയില്‍ പ്രധാന്യം ഡൈനിങ് ടേബിളിനു തന്നെയാണ്. മുറിയുടെ വലുപ്പം, താമസക്കരുടെ എണ്ണം, ഇന്‍റീരിയര്‍ ശൈലി എന്നിവ  അനുസരിച്ച് വേണം ഡൈനിങ് ടേബിള്‍ തെരഞ്ഞെടുക്കാന്‍. മുറിയുടെ സജീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഡൈനിങ് ടേബിളിന്‍റെ  നിറവും ആകൃതിയുമെല്ലാം ഇന്‍്റീരിയര്‍ ശൈലിയോട് ഇണങ്ങുന്നത് കണ്ടത്തെുന്നതാണ് നന്നാവുക. പരമ്പരാഗത ശൈലിയില്‍ ഡൈനിങ് ഡിസൈന്‍ ചെയ്യുമ്പോള്‍ കന്‍റംപററി ലൈിയുള്ള ഊണുമേശ ഒട്ടും ചേരില്ല.  പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് മരം കൊണ്ടുള്ള ടേബിളും  കസേരകളും ഉപയോഗിക്കാം. കുടുംബത്തിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് കസേരകള്‍ ഇടാം. സ്ഥിരം അതിഥികളെ പ്രതീക്ഷിക്കുന്നവര്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ മറക്കരുത്. മടക്കി വെക്കാവുന്ന കസേരകളോ ബെഞ്ചോ കരുതുന്നത് ഈ അവസരങ്ങളില്‍ ഉപയോഗിക്കാം.

മുറിയുടെ ആകൃതി അനുസരിച്ചുവേണം ടേബിളുകളുടെ സ്ഥാനം നിശ്ചിയിക്കാന്‍.  ചതുരത്തിലും ദീര്‍ഘചതുരത്തിലും വട്ടത്തിലും ഓവല്‍ ഷേപ്പിലുമെല്ലാമുള്ള ടേബിളുകള്‍ തെരഞ്ഞെടുക്കാം. മള്‍ട്ടിവുഡ്, ഗ്ളാസ് ടേബിളുകളാണ് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്. കാഷ്വല്‍ ലുക്കിന് ടേബിളിന്‍റെ ഒരു വശത്ത് ബെഞ്ചിടാവുന്നതാണ്. എന്നാല്‍ ചെറിയ മുറിയാണെങ്കില്‍ ഇത് സപേസ് ലാഭിക്കില്ല.

ഡൈനിങ് ടേബിളിള്‍ സജീകരിക്കുമ്പോള്‍ മുറിയുടെ നടുവില്‍ സജീകരിക്കുന്നതാണ് നല്ലത്. ടേബിനു ചുറ്റും നടക്കാന്‍ കഴിയുന്ന തരത്തില്‍ ഭിത്തിക്കും ടേബിളിനുമിടയില്‍ സ്ഥലമുണ്ടാകണം. ചുറ്റും നടന്ന് ഭക്ഷണം വിളമ്പാനും ക്ളീന്‍ ചെയ്യാനുമെല്ലാം ഇത്തരത്തില്‍ സജീകരിക്കുന്നതാണ് നന്നാവുക.

വെളിച്ചം വേണം
വായുസഞ്ചാരവും വെളിച്ചവുമുള്ള ഏരിയ ഡൈനിങ് സ്പേസായി തെരഞ്ഞെടുക്കാം. കൃത്രിമ വെളിച്ച വിതാനങ്ങളെ വെല്ലുന്നതാണ് സൂര്യപ്രകാരം അകത്തളത്തുണ്ടാക്കുന്ന മൂഡും എനര്‍ജിയും.

ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ വെളിച്ചവിതാനത്തിനുളള പ്രാധാന്യം വളരെ വലുതാണ്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ് ചെയ്യുമ്പോള്‍ ടേബിളിനു മുകളില്‍ ഹാങ്ങിങ് ലൈറ്റുകള്‍ നല്‍കുന്ന പതിവുണ്ട്. കാണാന്‍ മിഴിവുള്ളതാണെങ്കിലും അത് അത്രനന്നല്ല. രാത്രികാലങ്ങളില്‍ ഇത്തരം ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ വീഴാനുള്ള സാധ്യതയുണ്ട്. കണ്‍സീല്‍ഡ് ലൈറ്റിങ് ഊണുമുറിക്ക് നവ്യാനുഭവം നല്‍കും. ഡിമ്മര്‍ കൂടിയ പെന്‍റന്‍റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്.  ഇതുകൂടാതെ, ഒരു ട്യൂബ് ലൈറ്റ് നല്‍കുന്നതും ഉചിതമാണ്.  ഡൈനിങ്ങിന്‍റെ  ഇരുവശങ്ങളിലും ഫാനും നല്‍കുകയാണെങ്കില്‍ വെളിച്ചവും കാറ്റും ശരിയായ അളവില്‍ ലഭിക്കും.
ലൈറ്റിങ് പ്രധാനമാണ്. ഡിമ്മര്‍ കൂടിയുള്ള പെന്‍റന്‍റ് ലേറ്റാണ ടേബിനുമുകളില്‍ നല്‍കേണ്ടത്. അടുക്കളയില്‍ നിന്ന് പ്രവേശിക്കുന്ന ഭവഗത്ത് ട്യൂബ്ലൈറ്റിടുന്നതും നല്ലതാണ്. ഫാനും യഥാര്‍ഥ സ്ഥാനത്ത് നല്‍കണം.  ഡൈനിങ് ഏരിയയില്‍ ചെറിയ പെബിള്‍ കോര്‍ട്ട്, കോര്‍ട്ട്യാര്‍ഡ് എന്നിവ  സജീകരിക്കുകയും ചെയ്യുന്നതും ട്രെന്‍ഡാണ്.

തറ മിനുക്കേണ്ട
ഡൈനിങ് സ്പേസിനു മാത്രമായി വ്യത്യസ്ത ഫ്ളോറിങ് നല്‍കാറുണ്ട്. വെള്ളം, കറികള്‍, മറ്റ്  ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ താഴെ വീഴാനും കറപിടിക്കാനുമെല്ലാമുള്ള സാധ്യതയുള്ളതിനാല്‍ തൂവെള്ള ഫ്ളോര്‍ ടൈലുകള്‍ വേണ്ട. എന്നാല്‍ വെള്ളയിലെ ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്ക് മാറ്റ് ഫിനിഷുള്ള ടൈല്‍ ഉപയോഗിക്കാം. മാര്‍ബിളോ ഗ്രാനൈറ്റോ ടൈലോ ആയാലും പരുപരുത്തവ തെരഞ്ഞെടുത്താല്‍  നന്നാവും.

നിറങ്ങള്‍
വീടകങ്ങളില്‍ തീമിനനുസരിച്ച് നിറം നല്‍കുന്നതാണല്ളോ ഇപ്പോഴത്തെ ട്രെന്‍ഡ്. മുറിയിലെ മറ്റ് ഇടങ്ങള്‍ ലൈറ്റ് ഷേഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ടേബിള്‍ കിടക്കുന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡ് ഉപയോഗിച്ചാല്‍ നന്നാവും. വാം ഗ്രേ, അക്വാ ബ്ളൂ, ചാര്‍ക്കോള്‍ പര്‍പ്പിള്‍, സിട്രസ് യെല്ളോ, സ്പൈസി ഓറഞ്ച്, ലൈറ്റ് ബ്രൗണ്‍ നിറങ്ങളെല്ലാം ഊണുമുറിക്ക് ചേരും.

സ്റ്റോറേജ്

ഡൈനിങ് ഏരിയയിലെ സ്ഥിരം സാന്നിധ്യമായ ക്രോക്കറി ഷെല്‍ഫുകള്‍ ക്യൂരിയോ എന്ന പേരിലേക്ക് മാറിയിട്ടുണ്ട്. പ്ളേറ്റുകളും ഗ്ളാസുകളും സെര്‍വിങ് ഡിഷുകളുമെല്ലാം സ്ഥാനം പിടിച്ചിരുന്ന ഷെല്‍ഫുകള്‍ പുത്തന്‍ ശൈലിയില്‍ എത്തിയത് ഡൈനിങ് സ്പേസിന് അലങ്കാരമായി. ക്യൂരിയോയില്‍ പാത്രങ്ങള്‍ക്ക് പകരം ഭംഗിയുള്ള ഷോ പീസുകളും പൂക്കളുമെല്ലാം ഒരുക്കുന്നതും പതിവാണ്. മികച്ച രീതിയില്‍ ലൈറ്റിങ് നല്‍കിയാണ് ഈ സ്പേസിനെ ആകര്‍ഷണീയമാക്കുന്നത്.

ക്യൂരിയോക്ക്  പകരം ഓപ്പണ്‍ പാന്‍ട്രി എന്ന ആശയവും കടന്നു വന്നിട്ടുണ്ട്. ഇവിടെ പാന്‍ട്രി തുറന്ന സ്ഥലമായി വെച്ച് അവിടെ കാബിനറ്റില്‍ പാത്രങ്ങളും ഗാസുകളും മറ്റും പ്രദര്‍ശിപ്പിക്കാം.
ടേബിളില്‍ ഉപയോഗിക്കുന്ന റണ്ണറുകളും മറ്റുമാണ് ഡൈനിങ് സ്​പേസിൽ സൂക്ഷിക്കേണ്ടി വരിക.  വാഷര്‍ കൗണ്ടര്‍ ഡിസൈനര്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്റ്റോറേജ് നല്‍കിയാല്‍ അതിനും പരിഹാരമായി. വലിയ ഡൈനിങ് സ്പേസാണെങ്കില്‍ ഒരു വശത്ത് മേശയുടെ ഉയരത്തില്‍ കബോര്‍ഡ് ഉണ്ടാക്കിയാല്‍ അതിനു മുകളില്‍ ഭക്ഷണം വെക്കുകയും ടവലും റണ്ണറുമെല്ലാം സൂക്ഷിക്കുകയും ചെയ്യാം.

അലങ്കാരങ്ങള്‍
പരമ്പരാഗതമായി പുതിയ പൂക്കളും പഴങ്ങളുമെല്ലാം ഊണുമേശ അലങ്കരിക്കാന്‍ ഉപയോഗിച്ചു വരുന്നുണ്ട്. ആന്‍റിക് ലുക്കുള്ള ഫ്രൂട്ട്സ് ട്രേ, മെഴുകുതിരി കാലുകള്‍ എന്നിവ ഉപയോഗിക്കാം. വിപണിയില്‍ പലനിറങ്ങളിലും ആകൃതിയിലും മെഴുകുതിരികള്‍ എത്തുന്നുണ്ട്. ഊണുമുറിക്ക് നല്ല അന്തരീഷവും മൂഡും നല്‍കാന്‍ മെഴുകുതിരി ​െവട്ടത്തിന് കഴിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.