Posted On
date_range Updated On
date_range ഇതാ തണ്ണിമത്തൻ ഡിലൈറ്റ്, വേറെ ലെവൽ
വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രുചികരമായ പുഡിങ് ആണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന ഒരു കിടു പുഡിങ്.
ചേരുവകൾ:
- തണ്ണിമത്തൻ - 2 കപ്പ് ജ്യൂസിന് ആവശ്യമായത്
- പഞ്ചസാര - അര കപ്പ്
- റെഡ് ഫുഡ് കളർ - 2-3 തുള്ളി
- വെള്ളം - കാൽ കപ്പ്
- കോൺഫ്ലോർ - കാൽ കപ്പ്
- ഡെസിക്കറ്റയിട്ട് കോക്കനട്ട് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
തണ്ണിമത്തൻ കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ച്, അരിച്ചെടുത്ത് 2 കപ്പ് ജ്യൂസ് മാറ്റിവെക്കുക. കാൽ കപ്പ് വെള്ളത്തിൽ കോൺഫ്ലോർ ചേർത്ത് നന്നായി കലക്കി വെക്കുക.
ശേഷം ജ്യൂസിലേക്ക് പഞ്ചസാര, കളർ ചേർത്ത് ചൂടാക്കുക. തിള വരുമ്പോൾ കോൺഫ്ലോർ മിശ്രിതം ഒഴിച്ച് ചെറുതീയിൽ വേവിക്കുക. കുറുകി വരുമ്പോൾ തീ ഓഫാക്കുക.
അഞ്ച് മിനിട്ട് കഴിഞ്ഞ് ചൂടാറുമ്പോൾ പ്ലാസ്റ്റിക്ക് കപ്പു (ഫുഡ് ഗ്രേഡ്)കളിലേക്ക് ഒഴിച്ച് നന്നായി ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ 2 മണിക്കൂർ സെറ്റാക്കാനായി വെക്കുക. പിന്നീട് കപ്പുകളിൽ നിന്ന് മാറ്റി വട്ടത്തിൽ മുറിച്ച് ഡെസിക്കറ്റയിട്ട് കോക്കനട്ടിൽ കോട്ട് ചെയ്ത് വിളമ്പാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.