ന​ദീ​മ ഷ​മീം

റമദാൻ റെസിപി - ഇളനീർ പുഡ്ഡിങ്

ചേ​രു​വ​ക​ൾ

1. T coco, ടെൻഡർ കോക്കനട് പൾപ്പ്: 1 പാക്കറ്റ്

2. പാൽ: 1/2 ലിറ്റർ

3. പഞ്ചസാര: 1/2 കപ്പ്

4. മിൽക്ക് മെയ്ഡ്: 1/2 കപ്പ്

5. ചൈന ഗ്രാസ്: 10 ഗ്രാം 

​ത​യാ​റാ​ക്കു​ന്ന വി​ധം:

ചൈന ഗ്രാസ് 5 മിനിറ്റ് വെള്ളത്തിലിട്ടു വെക്കുക. പാൽ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ അര കപ്പ് പഞ്ചസാരയും, അരകപ്പ് മിൽക്ക് മെയ്ഡും ചേർക്കുക. വെള്ളത്തിലിട്ടു വെച്ച ചൈന ഗ്രാസ് മറ്റൊരു പാത്രത്തിൽ അടുപ്പത്ത്​ വെച്ച് ചെറിയ തീയിൽ ഉരുക്കിയെടുത്ത്​ പാലും പഞ്ചസാരയും മിൽക്ക് മെയ്​ഡും ചേർത്ത ചേരുവയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ അണക്കുക.

ചൂട് കുറഞ്ഞതിന് ശേഷം ഒരു പാക്കറ്റ് T coco ടെണ്ടർ കോക്കനട് പൾപ് മുകളിൽ പറഞ്ഞ മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പുഡ്ഡിങ്​ സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി ഡെക്കറേറ്റ് ചെയ്ത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കുക.

Tags:    
News Summary - tender coconut pudding recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT